കാമുകിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാന്‍ ഓണ്‍ലൈനില്‍ റാഡോ വാച്ച് ഓര്‍ഡര്‍ ചെയ്ത് വാച്ച് തട്ടിയെടുത്തു; പ്രിയതമയെ ഏല്‍പിക്കുംമുമ്പ് ബിടെക് ബിദുദധാരിയായ യുവാവിനെ വിലങ്ങണിയിച്ച് പോലീസ്
ന്യൂഡല്‍ഹി: (www.kvartha.com 03.08.2018) കാമുകിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാന്‍ ഓണ്‍ലൈനില്‍ റാഡോ വാച്ച് ഓര്‍ഡര്‍ ചെയ്ത് വാച്ച് തട്ടിയെടുത്ത ബിടെക് ബിദുദധാരിയായ യുവാവിനെ എന്നാല്‍ അത് പ്രിയതമയെ ഏല്‍പിക്കും മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്‍ഹി സ്വദേശിയായ വൈഭവ് ഖുറാന(22) യാണ് കാമുകിക്ക് മുന്നില്‍ വലിയവനാകാന്‍ പോക്കറ്റില്‍ നയാപൈസ ഇല്ലെങ്കിലും വിലകൂടിയ സമ്മാനം വാങ്ങി കള്ളത്തരം കാട്ടി ഒടുവില്‍ പോലീസ് പിടിയിലായത്.
എങ്ങനെയും കാമുകിയെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ 90,000 രൂപ വിലയുള്ള റാഡോ വാച്ച് തന്നെ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത്. പിറന്നാള്‍ ദിനത്തില്‍ പ്രിയതമയ്ക്ക് സര്‍പ്രൈസ് നല്‍കണമെന്ന വ്യഗ്രതയും ഡെലിവറി ബോയിയെ കബളിപ്പിച്ച് വാച്ച് അടിച്ചെടുക്കാമെന്ന ഗൂഢലക്ഷ്യവുമായിരുന്നു വൈഭവിന് ഉണ്ടായിരുന്നത്.
ഓര്‍ഡര്‍ ചെയ്ത സാധനവുമായി വന്ന ഡെലിവറി ബോയിയെ ബൈക്കില്‍ തന്റെ വീടെന്ന വ്യാജേന മറ്റൊരു വീടിന് മുന്നിലിറക്കി വാച്ചുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഡെലിവറി ബോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കൗശലക്കാരനായ കാമുകനെ പിടികൂടുകയും ചെയ്തു.
ജുലൈ 23ന് ആണ് വൈഭവ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. 90,000 രൂപ വിലയുള്ള വാച്ച് എന്നാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ 67,000 രൂപയ്ക്ക് ലഭിക്കും. മാത്രമല്ല, തെറ്റായ വിലാസമാണ് ഇയാള്‍ നല്‍കിയിരുന്നതും. തുടര്‍ന്ന് സമ്മാനവുമായി ഡെലിവറി ബോയി കലി പാഡ സാഹു എത്തുകയും വൈഭവിനെ മൊബൈലില്‍ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് സാഹുവുമായി ബന്ധപ്പെട്ട വൈഭവ് മോട്ടോര്‍ ബൈക്കില്‍ കയറി മറ്റൊരു വീടിന് മുന്നില്‍ ഇറങ്ങി വാച്ച് വാങ്ങുകയും പണം വീട്ടില്‍ നിന്നും എടുത്തുവരാം എന്ന് പറഞ്ഞ് മുങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് സാഹു പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു വൈഭവ്. വസ്തു കച്ചവടക്കാരനാണ് വൈഭവിന്റെ പിതാവ്.

Keywords: Delhi BTech graduate held for duping delivery boy, stealing Rs 90K watch to surprise girlfriend, New Delhi, Police, Arrested, Humor, News, National.
Powered by Info News For You

Comments
Post a Comment