ബാഴ്‌സലോണയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് എ എസ് റോമ

ടെക്‌സാസ്: (www.kvartha.com 01.08.2018) ബാഴ്‌സലോണയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ക്ലബ്ബിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്.

രണ്ട് പ്രാവശ്യം ലീഡെഡുത്ത ശേഷമാണ് ബാഴ്സ ഗോള്‍ വിട്ടുകൊടുത്തത്. കളി തുടങ്ങി ആറാം മിനുട്ടില്‍ റഫീഞ്ഞയുടെ ഗോളോടെ തുടങ്ങിയ കളിയില്‍ 35ാം മിനുട്ടില്‍ റോമ തിരിച്ചടിച്ചു. 49ാം മിനുട്ടില്‍ മാല്‍ക്കോമിലൂടെ രണ്ടാം ഗോള്‍ നേടിയ ബാഴ്‌സലോണ പിന്നീട് കളിയവസാനിക്കാന്‍ 15 മിനുട്ടു ബാക്കിയിരിക്കെ മൂന്ന് ഗോളുകള്‍ വഴങ്ങുകയയായിരുന്നു. റോമക്കായി സ്റ്റീഫന്‍ എല്‍ഷറാവി(35'), ആലെസാണ്ട്രോ ഫ്ളോറന്‍സി(78'), ബ്രയാന്‍ ക്രിസ്റ്റന്‍ഡെ(83'), ഡിഗോ പെരോട്ടി(86' പെനല്‍റ്റി) എന്നിവര്‍ സ്‌കോര്‍ ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Football, Barcelona, Winner, America, Roma Rallies Past Barcelona in 4-2 Win in 2018 ICC



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?