സാനിറ്ററി നാപ്കിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനുകീഴിലെ അശ്ലീല കമന്റ്; ലുലു ഗ്രൂപ്പ് പുറത്താക്കിയതിനുപിന്നാലെ വീണ്ടും മുട്ടന്‍ പണി; അടുത്ത ദിവസം നാട്ടിലെത്തുന്ന യുവാവിനെതിരെ പോലീസ് കേസെടുക്കും

കോഴിക്കോട്: (www.kvartha.com 21.08.2018) പ്രളയദുരന്തത്തിനിടയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാനിറ്ററി നാപ്കിനുകള്‍ ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റിട്ട യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് വീണ്ടും മുട്ടന്‍ പണി. സാനിറ്ററി നാപ്കിനുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനുകീഴെ അശ്ലീല കമന്റിട്ട യുവാവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നരിക്കുനി സ്വദേശി രാഹുലിനെതിരെയാണ് സര്‍ക്കാര്‍ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന ലുലു ഗ്രീപ്പ് ജീവനക്കാരനായ രാഹുലിനെ കമ്പനി നേരത്തെ പുറത്താക്കിയിരുന്നു.

കോഴിക്കോട് നരിക്കുനി സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പാഡുകള്‍ എത്തിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനുകീഴെയാണ് യുവാവ് അശ്ലീല കമന്റിട്ടത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് 19ന് രാഹുലിനെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടുത്ത ദിവസം നാട്ടിലെത്തുന്ന രാഹുലിനെതിരെ സൈബര്‍ കേസ് എടുക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Social Network, Abuse, Case, Youth, facebook, Post, Comment, Abuse in Social media; Government advise to charge case against youth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?