പ്രളയ ദുരന്തത്തിലെ സേവനത്തില്‍ വീഴ്ച വരുത്തിയ ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി; ഡോക്ടര്‍മാര്‍ വരാന്‍ കൂട്ടാക്കാത്ത ജില്ലയ്ക്ക് അങ്ങനെയെങ്കിലും ആശ്വാസമെന്ന് പരിഹാസം
കാസര്‍കോട്: (www.kasargodvartha.com 24.08.2018) പ്രളയദുരന്ത പ്രദേശത്തെ സേവനത്തില്‍ വീഴ്ച വരുത്തിയ ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയത് ജനങ്ങളില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ പോലും ഡോക്ടര്‍മാര്‍ വരാന്‍ കൂട്ടാക്കാത്ത ജില്ലയ്ക്ക് ഒരു ഡോക്ടറെ കിട്ടിയതിനെ കുറിച്ച് പരിഹസിക്കുകയാണ് ജില്ലയിലെ ജനങ്ങള്‍.
തെക്കന്‍ കേരളത്തില്‍ നടപടിക്ക് വിധേയരാകുന്നവരെയെല്ലാം കാസര്‍കോട്ടേക്ക് തട്ടുന്ന സര്‍ക്കാരുകളുടെ നടപടി ഇതിന് മുമ്പും പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടപടി നേരിടേണ്ടി വന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് വലിയ പൊങ്കാലയാണ് നേരിടേണ്ടിവന്നത്.
അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും തള്ളാനുള്ള ചവറ്റുകൊട്ടയാക്കി ജില്ലയെ മാറ്റുന്നതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് പ്രതിഷേധം ഉയരുന്നത്. കാസര്‍കോട്ട് 40 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുള്ളപ്പോള്‍ ഒരാളെ പോലും നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരിക്കുമ്പോഴാണ് നടപടിക്ക് വിധേയനായ ഒരു ഡോക്ടറെ കാസര്‍കോട്ടേക്ക് തട്ടിയത്.
എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മനോജിനെയണ് കാസര്‍കോട് ജില്ലാ ആശുപത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മാറ്റിനിയമിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Doctors, camp, District-Hospital, General-hospital, Controversy on doctor's punishment transfer.

Powered by Info News For You

Comments
Post a Comment