ദുരിതബാധിതര്‍ക്ക് കൈതാങ്ങായി നെല്ലിക്കട്ട പി.ബി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും


കാസര്‍കോട് (www.evisionnews.co): കേരളത്തിന് കൈതാങ്ങായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മാതൃകയായി ഒരു ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മഴക്കെടുതിയില്‍ ദുരിത മനുഭവിക്കുന്നവര്‍ക്കായി മുപ്പതിനായിരത്തില്‍പരം രൂപയുടെ വസ്തുക്കള്‍ നെല്ലിക്കട്ട പി.ബി.എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കി. ഈവര്‍ഷത്തെ ഓണപ്പരിപ്പാടികള്‍ക്കായി നീക്കിവച്ച 10000രൂപയും നല്‍കാന്‍ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചയിലും നടത്തുന്ന ചാരിറ്റി ഫണ്ടും ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കി.

ഹൈസ്‌കൂളിലേയും പ്രൈമറിയിലേയും വിദ്യാര്‍ത്ഥികള്‍ മൂന്നുദിവസം കൊണ്ടാണ് ക്യാമ്പിലുള്ളവര്‍ക്ക് നല്‍കാനായി വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും ശേഖരിച്ചത്. മൂന്നു ക്വിന്റല്‍ അരി, നാല് ചാക്ക് വസ്ത്രങ്ങള്‍, പായകള്‍, സോപ്പുകള്‍, ഷാമ്പൂകള്‍ തുടങ്ങിയവയാണ് എത്തിച്ചത്. സമാഹരണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, അധ്യാപകരായ ഗോപിനാഥ്, മണികണ്ഠന്‍, തസ്വീര്‍, ആഷിഖ്, ജയരാജന്‍, ഉമ്മര്‍, ഹസൈനാര്‍, രമ ടീച്ചര്‍ നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?