പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ലോകബാങ്കും എ ഡി ബിയും

തിരുവനന്തപുരം: (www.kvartha.com 29.08.2018) പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ലോകബാങ്കും എ.ഡി.ബിയും ഉറപ്പ് നല്‍കി. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സഹായമാകും പ്രധാനമായി നല്‍കുക. ഇതോടൊപ്പം ശുചിത്വത്തിനും സഹായം നല്‍കുമെന്നും ഇരു ബാങ്കുകളുടേയും പ്രതിനിധികള്‍ പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിക്കല്‍, കുടിവെള്ള പദ്ധതികളും വൈദ്യുതി ഉല്‍പാദനവും പഴയ നിലയിലാക്കല്‍ തുടങ്ങിയവയ്ക്കാണ് വായ്പ ലഭിക്കുക. ഇതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നല്‍കണം. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും സഹായം അനുവദിക്കുക.

High level central team reaches flood hit Kerala to review relief and rehabilitation measures by banks and insurance companies, Thiruvananthapuram, News, Flood, Trending, Meeting, Banking, Bank, Kerala

കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് വായ്പാനടപടികള്‍ ഉദാരമാക്കുമെന്നും ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം വിലയിരുത്താനും പുനരുദ്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും ചീഫ് സെക്രട്ടറിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

ലോക ബാങ്ക് കണ്‍ട്രി ഡയറക്ടറുടെ ചുമതലയുള്ള ഹിഷാം അബ്ദു, എഡിബിയുടെ ഇന്ത്യ റെസിഡന്റ് മിഷന്‍ ഡയറക്ടര്‍ കെഞ്ചി യോക്കായാമോ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. കേരളത്തിന് ഓരോ മേഖലയിലും ഉണ്ടായ നഷ്ടം സംഘം വിലയിരുത്തി.

ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം വകുപ്പു മേധാവികളുമായും സംഘം ചര്‍ച്ച നടത്തും. സംഘം വൈകിട്ടു മുഖ്യമന്ത്രിയെയും കാണും. പ്രളയത്തിലുണ്ടായ നഷ്ടവും പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖയും സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തും.

പ്രധാനമന്ത്രിയുടെ ഓഫിസിലെയും ധന, സാമ്പത്തികകാര്യ മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തുടര്‍ സാമ്പത്തിക സഹായം ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. വൈകിട്ട് നാലു മണിക്കു നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പങ്കെടുക്കും.

പ്രളയബാധിതരുടെ വായ്പയ്ക്ക് ഒരു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും യോഗം ചേരും. വായ്പകള്‍ക്കു പലിശ ബാധ്യതയില്‍ ഇളവ്, ലളിത വ്യവസ്ഥകളോടെ പുതിയ വായ്പ തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High level central team reaches flood hit Kerala to review relief and rehabilitation measures by banks and insurance companies, Thiruvananthapuram, News, Flood, Trending, Meeting, Banking, Bank, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?