അമ്പതുവര്‍ഷത്തിനുശേഷം നടക്കാവുന്ന ദുരന്തം മുന്‍കൂട്ടി കണ്ട് ഇപ്പോഴേ പ്രതിരോധത്തിന് ആസൂത്രണം കുറിക്കണം; പി സി ജോര്‍ജ്

ആലപ്പുഴ: (www.kvartha.com 09.08.2018) അമ്പതുവര്‍ഷത്തിനുശേഷം നടക്കാവുന്ന ദുരന്തം മുന്‍കൂട്ടി കണ്ട് ഇപ്പോഴേ പ്രതിരോധത്തിന് ആസൂത്രണം കുറിക്കണമെന്നും ഇതിനായി ഭരണാധികാരികള്‍ ശാസ്ത്രജ്ഞരുമായി നിരന്തരം സംവദിക്കണമെന്നും പി സി ജോര്‍ജ് എം.എല്‍.എ അഭിപ്രായപ്പെട്ടു. 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ പ്രസ് ക്ലബ് പ്രചരണസമതിയുടെ സഹകരണത്തോടെ ലളിതകല അക്കാദമി ആര്‍ട്‌സ് ഗാലറിയില്‍ തുടങ്ങിയ തുഴത്താളം 2018 ചിത്രപ്രദര്‍ശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തങ്ങള്‍ നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്. അതോടൊപ്പം അതിനുള്ള മുന്‍കരുതലും. ഏറെക്കാലമായി നമ്മുടെ ഭരണസംവിധാനവും ശാസ്ത്രലോകവും ഇത്തരമൊരു കാര്യത്തില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാണ് പലപ്പോഴും ദുരന്തങ്ങള്‍ക്കു മുമ്പില്‍ നാം പകച്ചുപോകുന്നത്. ഇനിയതുണ്ടാകരുത്. ഇപ്പോഴുണ്ടായത് മഹാദുരന്തമാണെന്നും ആരോഗ്യവകുപ്പ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു.

Kuttanadu Thuzhathalam inaugurates P C George, Alappuzha, News, Trending, Photo, P.C George, Inauguration, Health, Flood, Kerala

ദുരന്തമായാലും മറ്റെന്തായാലും ഏറ്റവും കൃത്യതയോടെ സത്യം ജനങ്ങളിലേക്കെത്തിക്കുന്നത് ഫോട്ടോഗ്രാഫര്‍മാരാണ്. ഏതു സാഹചര്യത്തിലായാലും അവരുടെ പ്രവര്‍ത്തന മികവാണ് അതിന്റെ ആധാരം. വരുംകാലത്തേക്കുള്ള ഇന്നിന്റെ ഓര്‍മപ്പെടുത്തലാണ് ഓരോ ചിത്രവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്.ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രചരണസമതി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യാതിഥിയായി. പ്രസ്‌ക്ലബ് സെക്രട്ടറി ജി.ഹരികൃഷ്ണന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനില്‍ പല്ലന നന്ദിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍, പ്രചരണസമതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളുടെയും വള്ളംകളിയുടെ മാസ്മരിക നിമിഷങ്ങളുടെയും നേര്‍ക്കാഴ്ചയാണ് തുഴത്താളം. ഒരു ഭാഗത്ത് ലോകത്തിലെ തന്നെ അപൂര്‍വമായ ജലമാമാങ്കത്തിന്റെ സുന്ദര നിമിഷങ്ങളും മറുഭാഗത്ത് അപ്പര്‍ കുട്ടനാടുള്‍പ്പടെയുള്ള പ്രദേശങ്ങളിലുണ്ടായ മഹാമാരി വിതച്ച ദുരിതക്കാഴ്ചയും കാണികള്‍ക്കായി പങ്കുവയ്ക്കുകയാണിവിടെ. 11വരെ നിത്യവും രാവിലെ 10 മണിമുതല്‍ വൈകിട്ട് ആറരമണിവരെയാണ് ഗാലറി പ്രവര്‍ത്തന സമയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuttanadu Thuzhathalam inaugurates P C George, Alappuzha, News, Trending, Photo, P.C George, Inauguration, Health, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?