വിജയ ലക്ഷ്യവുമായി ലോഡ്‌സില്‍ രണ്ടാമങ്കത്തിനിറങ്ങി ഇന്ത്യ
ലോഡ്‌സ് : (www.kvartha.com 09.08.2018) വിജയ ലക്ഷ്യവുമായി ലോഡ്‌സില്‍ രണ്ടാമങ്കത്തിനിറങ്ങി ഇന്ത്യ. എഡ്ജ് ബാസ്റ്റണില്‍ വിജയത്തിന്റെ അടുത്ത് വരെയെത്തിയ ശേഷം നിലംപൊത്തിയ ഇന്ത്യ ലോഡ്‌സില്‍ രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. 2014ല്‍ നടന്ന കഴിഞ്ഞ പര്യടനത്തില്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെ 95 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന ആത്മവിശ്വാസവുമായാണ് വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിറങ്ങുന്നത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് മുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രധാനമായും വിരാട് കൊഹ് ലി ഒഴികെയുള്ള ബാറ്റ്‌സ് മാന്‍മാര്‍ക്ക് മികവ് കാട്ടാന്‍ കഴിയാതെ പോയത് തന്നെയാണ് പ്രശ്‌നം. എഡ്ജ് ബാസ്റ്റണ്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എന്ത് മാറ്റം ബാറ്റിംഗ് ലൈനപ്പില്‍ വരുത്തിയാകും ഇറങ്ങുക എന്നാണ് അറിയേണ്ടത്.
ആദ്യ ടെസ്റ്റില്‍ ലോകേഷ് രാഹുലിന് വേണ്ടി ഒഴിവാക്കപ്പെട്ട ചേതേശ്വര്‍ പുജാരയെ വ്യാഴാഴ്ച ക്രീസില്‍ ഇറക്കുമെന്നാണ് അറിയുന്നത്. പരിചയ സമ്പന്നനായ ഒരു ബാറ്റ്‌സ് മാന്റെ സേവനം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ആവശ്യമാണെന്ന ചിന്താഗതിയാണ് ഇതിന് പിന്നില്‍. എന്നാല്‍ ലോകേഷിനെ ഒഴിവാക്കി പുജാരയ്ക്ക് അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ലോകേഷിന് ഇനിയും അവസരങ്ങള്‍ നല്‍കിയാലേ മുന്നേറാനാകൂ എന്നും ഒരു മത്സരത്തിലെ തോല്‍വി ടീമിലെ സ്ഥാനം ഇല്ലാതാക്കുന്നത് നിരാശ പടര്‍ത്തുമെന്നും സെലക്ടര്‍മാരും കരുതുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Virat Kohli evokes memories of Don Bradman as England and India prepare for second Test, Virat Kohli, News, Trending, Cricket, Criticism, World, Sports.

Powered by Info News For You

Comments
Post a Comment