മലമ്പുഴ ഡാം തുറന്നു: നാലു ഷട്ടറുകളിലും ജലപ്രവാഹം
പാലക്കാട്: (www.evisionnews.co) ജലനിരപ്പുയര്‍ന്നതിനാല്‍ പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ മൂന്നു സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 115.6 മീറ്റര്‍ വെളളമാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. ജില്ലയിലെ മംഗലം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു.
ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. നടപടികള്‍ക്ക് വൈദ്യുതി മന്ത്രി എം.എം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. തുറക്കേണ്ടിവന്നാല്‍ ഘട്ടംഘട്ടമായിട്ടാകും തുറക്കുകയെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. തുറക്കുന്നതിനു വേണ്ട എല്ലാം ക്രമീകരണങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു. കൃത്യമായ പരിശോധനകള്‍ നടന്നുവരികയാണെന്നും തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങളെ അറിയിച്ച് തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Powered by Info News For You
Comments
Post a Comment