നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു

കോഴിക്കോട്: (www.kvartha.com 11.08.2018) പ്രശസ്ത തബല വാദകനും നാടക സിനിമാ നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു. ശനിയാഴ്ച വൈകിട്ടോടെ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു.

പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്റെ സിനിമയിലെ അരങ്ങേറ്റം. ചിത്രത്തില്‍ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, കിസ്മത്, ചാര്‍ളി എന്നി മലയാള സിനിമകള്‍ക്ക് പുറമെ നിരവധി തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് മുതല്‍ മൃദംഗം അഭ്യസിച്ച ഹരിനാരായണന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ സോളോ പെര്‍ഫോമന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Actor, Obituary, Hari Narayanan passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?