പശുക്കള്‍ക്ക് പിന്നാലെ 'ദൈവം' ആടുകളിലേക്ക് ചേക്കേറുന്നു: ഗുജറാത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍
(www.evisionnnews.co) ബക്രീദിന് ആടുകളെ ഇറച്ചിക്കായി വില്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിദേശത്തേക്ക് കയറ്റി അയക്കാനായി ഗുജറാത്തിലെ ടുണ തുറമുഖത്തെത്തിച്ച ആയിരക്കണക്കിന് ആടുകളെ കെട്ടഴിച്ച് വിട്ട് സ്വതന്ത്രമാക്കിയതിന് പിന്നാലെയാണിത്. ആടുകളെ വിശുദ്ധ പദവിയിലേക്കെത്തിക്കുക വഴി ആഘോഷങ്ങള്‍ അലങ്കോലമാക്കുകയാണ് ലക്ഷ്യം.
സാധാരണ ബക്രീദിന് ആടുകളെ വില്‍ക്കാറുള്ള ആനന്ദിലെ കാര്‍ഷിക സല്‍വ്വകലാശാലയുടെ നീക്കം ആടു സ്നേഹികള്‍ തടഞ്ഞു. ആടിനെ വിറ്റ് ഫാമിലെ ചെലവ് കണ്ടെത്തണമെന്ന ഐസിആര്‍ നിര്‍ദ്ദേശം പാലിച്ച ലൈവ് സ്റ്റോക്ക് വകുപ്പ് മേധാവി ഡോ.കിഷോറിന് പരസ്യത്തിന്റെ പേരില്‍ മാപ്പു പറയേണ്ടിയും വന്നു. ബക്രീദ് പ്രമാണിച്ച് മികച്ചയിനം ആടുകളെ വില്‍ക്കാനുണ്ടെന്ന് കാണിച്ചാണ് പരസ്യം നല്‍കിയിരുന്നത്. ആടിനെ വിറ്റ് ഫാമിലെ ചെലവ് കണ്ടെത്താനുള്ള നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ പരസ്യം ചെയ്തതെന്നാണ് കിഷോര്‍ പറയുന്നത്. ഇതിനെതിരെയാണ് മൃഗസ്നേഹികളെന്നെ വ്യാജേന ആളുകള്‍ പരാതിയുമായെത്തിയത്.
ഇതിനിടെയാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് സൂറത്തിലെ ചന്തയില്‍ ആടു വില്‍ക്കാനെത്തിയവരുടെ ഷെഡ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. മുസ്ലീം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ ഈദിന് ആടു വില്‍പ്പന പതിവാണ്.വര്‍ഷങ്ങളായി തുടരുന്ന ഇതിന് അനുമതി കൊടുക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഓം നഗര്‍ പ്രദേശത്ത് ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചു. ദൈവം പശുവില്‍ നിന്നും ആടിലേക്ക് കുടിയേറിയതോടെ ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
Powered by Info News For You
Comments
Post a Comment