പമ്പയില്‍ പാലം നിര്‍മിക്കാന്‍ സൈന്യം; കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വ്യത്യസ്ത പാലങ്ങള്‍ നിര്‍മിക്കും
പത്തനംതിട്ട: (www.kasargodvartha.com 24.08.2018) വെള്ളപ്പൊക്കത്തെതുടര്‍ന്ന് ഒറ്റപ്പെട്ട പമ്പയില്‍ പാലം നിര്‍മിക്കാന്‍ സൈന്യം. രണ്ട് പാലങ്ങളാണ് സൈന്യം നിര്‍മിക്കുക. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വ്യത്യസ്ത പാലങ്ങളുണ്ടാകും. വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്പ ത്രിവേണിയിലാണ് സൈന്യം പാലം നിര്‍മിക്കുന്നത്.
പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. രണ്ടും താല്‍ക്കാലിക പാലങ്ങളായിരിക്കും. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്.
പ്രളയത്തില്‍ പാലം തകര്‍ന്നതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. പമ്പ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ശബരിമല ഒറ്റപ്പെട്ട പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pathanamthitta, Vehicle, Road, Army, Bridge, Rain, Pamba, construct, Army to construct bridge in Pamba.
പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. രണ്ടും താല്‍ക്കാലിക പാലങ്ങളായിരിക്കും. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്.
പ്രളയത്തില്‍ പാലം തകര്‍ന്നതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. പമ്പ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ശബരിമല ഒറ്റപ്പെട്ട പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.
Keywords: Kerala, News, Pathanamthitta, Vehicle, Road, Army, Bridge, Rain, Pamba, construct, Army to construct bridge in Pamba.
Powered by Info News For You

Comments
Post a Comment