എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ്ണ പരാജയം; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി
ബദിയഡുക്ക: (www.kasargodvartha.com 09.08.2018) എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ്ണ പരാജയം. വൈസ് പ്രസിഡന്റിനെയും പുറത്താക്കി. വൈസ് പ്രസിഡന്റായിരുന്ന കെ പുട്ടപ്പയ്‌ക്കെതിരെ മുസ്ലീം ലീഗിലെ സിദ്ദീഖ് ഒളമൊഗര്‍ വ്യാഴാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത് വോട്ടുകള്‍ക്ക് പാസായി. അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫിലെ മൂന്നംഗങ്ങള്‍ പിന്തുണച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബി ജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരായ അവിശ്വാസം ബുധനാഴ്ച പാസായിരുന്നു. ഇതോടെ ജില്ലയില്‍ നാല് പഞ്ചായത്തില്‍ ഭരണമുണ്ടായിരുന്ന ബിജെപി രണ്ട് പഞ്ചായത്തുകളില്‍ മാത്രമായി ചുരുങ്ങി.
ഈ മാസം ആദ്യം കാറഡുക്ക പഞ്ചായത്തില്‍ അവിശ്വാസത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിജെപിയിലെ ജി സ്വപ്നയ്ക്ക് എതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ 18 വര്‍ഷത്തെ ബിജെപി ഭരണം കാറഡുക്കയില്‍ അവസാനിച്ചിരുന്നു. ഒരാഴ്ചയ്ക്ക്‌ശേഷം നടന്ന എണ്‍മകജെ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയും നടന്ന അവിശ്വാസ പ്രമേയ വിജയവും ബിജെപിക്ക് കനത്ത തിരിച്ചടിയായി.
വ്യാഴാഴ്ച രാവിലെ വൈസ് പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുല്ല നേതൃത്വം നല്‍കി. 17 അംഗ ഭരണസമിതിയില്‍ ഏഴ് അംഗങ്ങള്‍ മാത്രമാണ് ബിജെപിക്കുള്ളത്. ഏഴ് അംഗങ്ങള്‍ യുഡിഎഫിനും മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനുമുണ്ട്.
കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു
Keywords: Kerala, Badiyadukka, Enmakaje, BJP, Panchayath, election, LDF, UDF, no-confidence motion against BJP: Vice president out.

Powered by Info News For You

Comments
Post a Comment