സർക്കാർ ഉദ്യോഗസ്ഥരിലെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമല്ല കാസർകോട്: യൂത്ത്ലീഗ്
കാസർകോട് (www. evisionnews.co): സംസ്ഥാന സർക്കാർ അച്ചടക്ക നടപടിക്ക് വിധേയരാക്കുന്ന ഉദ്യോഗസ്ഥരിലെ ദുശിച്ചതിനെയും, ജീർണ്ണിച്ചതിനെയും
തള്ളാനുള്ള മാലിന്യ നിക്ഷേപകേന്ദ്രമല്ല കാസർകോടെന്ന് സർക്കാരും ഉന്നത അധികാരികളും മനസ്സിലാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം തലതിരിഞ്ഞ ഉദ്യോഗസ്ഥരാണ്
ഭരണക്കാരുടെ അനിഷ്ടം തീർക്കാനും ശിക്ഷാ നടപടികൾക്ക് വിധേയരായവരെയും കാര്യശേഷി ഇല്ലാത്തവരുമായ സർക്കാർ ഉദ്യാഗസ്ഥർക്ക് നേർവഴി പരിശീലിപ്പിക്കാനുള്ള ദുർഗുണ പരിഹാര പാഠശാലയല്ല കാസർകോട്.
മനുഷ്യ മന:സാക്ഷിയെ നൊമ്പരപ്പെടുത്തിയ മഹാപ്രളയം സംസ്ഥാനത്ത് ഉണ്ടായപ്പോൾ ദുരിതബാധിതരുടെ സഹായ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ എറണാകുളം കുന്നുകര പി.എച്ച്.സി യിലെ ഡോ. മാനോജിനെ കാസർകോട് ജില്ലാ അശുപത്രിയിലേക്ക് മാറ്റി നിയമനം നൽകിയത് ഒരു നിലക്കും അംഗീകരിക്കാനാകാത്ത അനീതിയാണ്.
ഇത്തരം ജീവനക്കാരെ നിലക്ക് നിർത്തലാണ് ലക്ഷ്യമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ മണ്ഡലങ്ങളിൽ നിയമനം നൽകി നേർവഴിയിലേക്ക് നയിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയം കേരളത്തിന്റെ വിവിധ ജില്ലകളെ കാർന്ന്തിന്നപ്പോൾ അവിടങ്ങളിലേക്ക് ഒരു മഹാപ്രവാഹമായി ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും സാമ്പത്തിക സഹായങ്ങളും പ്രളയബാധിതർക്ക് താങ്ങായി നിന്ന കാസർകോട് ജില്ലക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
ഇത്തരം താന്തോന്നികളായ ഉദ്യോഗസ്ഥരെ ജില്ലയിൽ ജോലി ചെയ്യാൻ അനുവദിക്കണമോയെന്ന് ആലോചിക്കേണ്ടിവരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പു നൽകി.

Powered by Info News For You

Comments
Post a Comment