പ്രളയം: എല്ലാവരുടേയും ആത്മാര്‍ഥ സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: (www.kvartha.com 17.08.2018) പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും സഹായ ഹസ്തങ്ങള്‍ നീട്ടുന്നുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കുന്നത് സന്തോഷകരമാണെന്നും സഹകരണം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് അവശ്യ സാധനങ്ങള്‍ അയക്കുന്നതിന്റെ ഫല്‍ഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പല ഭാഗത്തുനിന്നും വലിയ സഹായമാണു പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ തുറന്ന കളക്ഷന്‍ സെന്ററിലേക്ക് ഒഴുകിയെത്തിയത്. അഞ്ചു ട്രക്ക് നിറച്ച് സാധനങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ജില്ലയില്‍ 64 ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലേറെ പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളും എത്തിച്ചുകഴിഞ്ഞു. ദക്ഷിണ വ്യോമസേന നല്‍കിയ സഹായം വിലമതിക്കാനാവാത്തതാണ്. അതിനു സംസ്ഥാന സര്‍ക്കാരിനു വേണ്ടി നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Trending, Rain, Flood, Minister Kadakampally on Flood
< !- START disable copy paste -->
Keywords: Kerala, News, Thiruvananthapuram, Trending, Rain, Flood, Minister Kadakampally on Flood
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment