പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: (www.kvartha.com 02.08.2018) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എസ്.ഐ ഷിജു സി.എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇതിനായി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു. തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
കുളത്തൂപ്പുഴ സ്വദേശി ഫ്രെഡി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ക്യാമ്പ് ഡി.ഐ.ജി നിര്‍ദേശം നല്‍കി. അതേസമയം ഷിജു പേഴ്‌സണല്‍ സ്റ്റാഫ് അംഗമല്ലെന്നും നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്നും രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Financial fraud in Chennithala's name; SI suspended, Thiruvananthapuram, News, Cheating, Suspension, Police, Ramesh Chennithala, Investment, Politics, Kerala.
Keywords: Financial fraud in Chennithala's name; SI suspended, Thiruvananthapuram, News, Cheating, Suspension, Police, Ramesh Chennithala, Investment, Politics, Kerala.
Powered by Info News For You

Comments
Post a Comment