കൂട്ട കൊലപാതകം; പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ലീഗ് നേതാവും, മുന്‍ അസിസ്റ്റന്റ് കമ്മിഷണറും അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ലഭിച്ചിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍
തൊടുപുഴ: (www.kvartha.com 04.08.2018) ഇടുക്കി വണ്ണപ്പുറത്ത് മന്ത്രവാദി കൃഷ്ണന്‍ ഉള്‍പ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ലീഗ് പ്രാദേശിക നേതാവ്, തിരുവനന്തപുരം എആര്‍ ക്യാമ്പിലെ മുന്‍ അസിസ്റ്റന്റ് കമിഷണര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റ്ഡിയിലെടുത്തിരിക്കുന്നത്. ഫോണ്‍ലിസ്റ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന് എന്നിവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പോലീസ് ആദ്യംതന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു.
അതേസമയം ധാരാളം സ്വര്‍ണം ധരിക്കുന്നവരാണ് കൃഷ്ണന്റെ ഭാര്യ സുശീലയും മകള്‍ ആര്‍ഷയുമെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അതില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ആര്‍ഷയുടെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പതുപവനോളം വരുന്ന സ്വര്‍ണവും കാണ്‍മാനുണ്ടായിരുന്നില്ല. ഇതൊക്കെ കവര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുവെങ്കിലും പോലീസ് അത് നിഷേധിക്കുന്നു. കൊലയാളികള്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണം വഴിതിരിച്ചു വിടാനാകുമെന്ന് പോലീസ് സംശയിക്കുന്നു.
കൃഷ്ണനെ നിരന്തരം ഫോണ്‍ ചെയ്ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍. കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി. കര്‍ഷകനായ ഇയാള്‍ തന്റെ ഭൂമി വില്‍പന എളുപ്പം നടക്കുന്നതിന് പൂജ ചെയ്യാനാണ് കൃഷ്ണനുമായി അടുക്കുന്നത്. പിന്നീട് ഉറ്റ അനുയായിയായി. അടുത്ത നാളുകളില്‍ ഇയാളുടെ ഫോണില്‍ നിന്നാണ് കൃഷ്ണനെ ഏറ്റവും കൂടുതല്‍ വിളിച്ചിട്ടുള്ളത്. നിരവധി തവണ ഫോണ്‍ചെയ്ത ദിവസങ്ങളുണ്ട്.
അധ്വാനമൊന്നും കൂടാതെ കോടീശ്വരനാക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന റൈസ്പുള്ളര്‍ ഇടപാടുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ മുഖാന്തിരം പലയിടങ്ങളിലും കൃഷ്ണന്‍ ആഭിചാര ക്രിയകള്‍ക്ക് പോയതായും പോലീസിന് വിവരം ലഭിച്ചു. ഇതെല്ലാം വിലയിരുത്തിയാണ് കൃഷ്ണന്റെ ഇടപാടുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ കുഴിച്ചു മൂടാനും മോഷ്ടാക്കള്‍ മെനക്കെടാറില്ല. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനടുത്തു നിന്ന് കണ്ടെത്തിയ ചുറ്റികയും കഠാരയും ഈ വീട്ടിലേതു തന്നെയെന്നാണ് നിഗമനം. ഇവ കൂടാതെ മറ്റേതോ ആയുധം കൂടി ഉപയോഗിച്ചുള്ള മുറിവുകളും കൊല്ലപ്പെട്ടവരുടെ ദേഹത്ത് ഉണ്ടായിരുന്നു.
ഇതിനിടെ, ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thodupuzha mass murder: 'Murder follows row over black magic', Thodupuzha, News, Trending, Murder case, Crime, Criminal Case, Custody, Police, Kerala.

Powered by Info News For You

Comments
Post a Comment