സിദ്ദീഖിനെ കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ ബി ജെ പി പ്രവര്‍ത്തകര്‍; മൃതദേഹം പരിയാരത്തേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയക്കും; മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സി പി എം ഹര്‍ത്താല്‍

കാസര്‍കോട്: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലില്‍ ബി ജെ പി പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച സി പി എം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ (21) മൃതദേഹം മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.



ബൈക്കിലെത്തിയ ബി ജെ പി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികള്‍ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും, മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സി പി എം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സോങ്കാല്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖിനെ ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദീഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


Related News: കാസർകോട് ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു


Keywords: Kasaragod, Uppala, Murder, CPM, BJP, Accused, Youth, Kerala, Top-Headlines, Aboobacker Sideeq.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?