ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തിരിച്ചെടുത്താല്‍ ഞങ്ങള്‍ക്കും മന്ത്രി വേണമെന്ന് പറഞ്ഞ സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ്
തിരുവനന്തപുരം: (www.kasargodvartha.com 09.08.2018) ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ജയരാജനെ തിരിച്ചെടുത്താല്‍ ഞങ്ങള്‍ക്കും മന്ത്രി വേണമെന്ന് പറഞ്ഞ സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി നല്‍കിയേക്കുമെന്നും വിവരമുണ്ട്. നിലവിലുള്ള സിപിഎം മന്ത്രിമാരില്‍ ആരെയും ഒഴിവാക്കാതെ ജയരാജനെ കൊണ്ടുവന്നാല്‍ സിപിഐക്കും പുതിയ മന്ത്രി വേണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കി സിപിഐയെ തൃപ്തിപ്പെടുത്തുന്നത്.
യുഡിഎഫ് ഭരണകാലത്ത് പി സി ജോര്‍ജ്ജിന് ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് സ്ഥാനം നല്‍കിയപ്പോള്‍ ധൂര്‍ത്തെന്ന് പറഞ്ഞ് ഇടതുമുന്നണി വിമര്‍ശിച്ചിരുന്നു. ജയരാജന്റെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി. ഈ മാസം 14 നോ 17 നോ ജയരാജന്റെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.

Keywords: Kerala, Thiruvananthapuram, Minister, news, Top-Headlines, CPM, LDF, CPI, Politics Former minister EP Jayarajan may be back in Cabinet as Kerala CM mulls reshuffle
Powered by Info News For You

Comments
Post a Comment