മറ്റ് ജില്ലകള്‍ക്ക് താങ്ങായി പാലക്കാട്; അവശ്യവസ്തുക്കളുടെ സംഭരണകേന്ദ്രം കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റി
പാലക്കാട്: (www.kvartha.com 28.08.2018) കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മറ്റു ജില്ലകള്‍ക്ക് താങ്ങായി പാലക്കാട്. ജില്ലയില്‍ നിന്നും മറ്റു ജില്ലകളിലേക്ക് ഇതുവരെ കയറ്റി അയച്ചത് 90 ലോഡ് അവശ്യവസ്തുക്കളാണ്. ജില്ലയിലെ വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ലഭിച്ചതും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചതുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്.
അവശ്യവസ്തുക്കള്‍ സംഭരിക്കുന്നതിനായി പാലക്കാട് ഇന്‍ഡോര്‍ സ്റേറഡിയത്തില്‍ ആരംഭിച്ച സംഭരണകേന്ദ്രം കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലേക്ക് മാറ്റി. നിലവില്‍ ജില്ലയ്ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമായതിനാല്‍ ഇനി സാധനങ്ങള്‍ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മറ്റു ജില്ലകളിലേക്ക് സംഭാവന ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
ആഗസ്റ്റ് 26ന് മാത്രം പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും പത്തനംതിട്ടയിലേക്ക് 32 ടണ്‍ അരിയും തൃശൂരിലേക്ക് ഒമ്പത് ടണ്‍ പഞ്ചസാര, 500 കിലോ ഉള്ളി, 500 കിലോ ഉഴുന്ന്, 325 കിലോ പരിപ്പ് എന്നിവയുമാണ് കയറ്റി അയച്ചിരിക്കുന്നത്. ഇതുവരെ പത്ത് ജില്ലകളിലേക്കായി 90 ലോഡ് അവശ്യവസ്തുക്കളാണ് റോഡ് മാര്‍ഗം ലോറികള്‍ വഴി കയറ്റി അയച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലേക്കാണ് സാധനങ്ങള്‍ കയറ്റി വിട്ടിരിക്കുന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് സാധനങ്ങള്‍ ഇപ്പോഴും കയറ്റി അയച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രവര്‍ത്തനങ്ങളുടെ ചുതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ആര്‍.രേണു അറിയിച്ചു.
ഇതിനു പുറമെ ഹെലികോപ്റ്റര്‍ വഴിയും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഏഴ് ഹെലികോപ്റ്ററുകളിലായി 25 തവണയാണ് മറ്റു ജില്ലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതുവഴി എട്ട് ടണ്‍ സാധനങ്ങള്‍ കൈമാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, palakkad, Charity, Flood, Rain, Trending, Helping hands, Flood victims, Kinfra park, Helping hands for flood victims from Palakkad.

Powered by Info News For You

Comments
Post a Comment