പ്രതിഷേധം ഫലംകണ്ടു: അച്ചടക്ക നടപടിക്ക് വിധേയമായ ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റില്ലെന്ന് വ്യവസായി യു.കെ യൂസുഫിന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്
കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തിയ ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റില്ലെന്ന് പ്രമുഖ വ്യവസായി യു.കെ യൂസുഫിന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്. വ്യാഴാഴ്ചയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. ഒ.പി മനോജിനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതായി ഉത്തരവുണ്ടായത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായാണ് നിയമനം.
ഉത്തരവിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം ഉയര്‍ന്നുപൊങ്ങിയത്. അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്നോണം കാസര്‍കോട് ജില്ലയിലേക്കായിരുന്നു പലപ്പോഴും അയക്കാറ്. നാടിന്റെ പ്രതിഷേധമറിയിച്ച് പ്രമുഖ വ്യവസായി യു.കെ യൂസഫ് ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെടുകയും ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റില്ലെന്ന് മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തത്. പ്രതിഷേധം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി ഉടന്‍ എടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Powered by Info News For You

Comments
Post a Comment