അജ്ഞാത ഈച്ചയുടെ ആക്രമണം; ചൊറിച്ചിലും വേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ ചികിത്സയില്‍

കണ്ണൂര്‍: (www.kasargodvartha.com 07.08.2018) അജ്ഞാത ഈച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ ചികിത്സ തേടി. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീര്‍, നല്ലോംപുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് അജ്ഞാത ഈച്ചയുടെ പരാക്രമം. ഇരുനൂറിലേറെ പേര്‍ക്ക് ഈ ഈച്ചയുടെ കുത്തേറ്റതായാണ് നാട്ടുകാര്‍ പറയുന്നത്.

കയ്യിലും കാലിലുമാണ് ഈച്ചകള്‍ കുത്തുന്നത്. കുത്തേറ്റ് രണ്ടു മൂന്നു ദിവസം കഴിയുന്നതോടെ ചൊറിച്ചിലും വേദനയും അനുഭവപ്പെടാന്‍ തുടങ്ങും. കുത്തിയ പാടൊന്നും കാണാനും സാധിക്കുന്നില്ല. ഡോക്ടറുടെ പരിശോധനയില്‍ കുളവി കുത്തിയതായാണ് സംശയിക്കുന്നത്. ചിലയിനം കുളവികള്‍ കുത്തിയാല്‍ വേദന അനുഭവപ്പെടാറില്ല. കുത്തേറ്റെന്നു പറയുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കുളവിയുടെ കൂട് കണ്ടെത്തിയതായും പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, Top-Headlines, Fly attack; Several injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?