ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍; പ്രളയക്കെടുതിയില്‍ മുഴുകി ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി കര്‍മനിരതരായി വിശ്വാസികള്‍
കോഴിക്കോട്: (www.kvartha.com 22.08.2018) ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍. ഇക്കുറി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് ആ തുക ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ്.
പള്ളികളിലും ഈദുഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്റെ സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
പള്ളികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം വിശ്വാസികള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. പരസ്പരം അശ്ലേഷിച്ചു, കുശലാന്വേഷണങ്ങള്‍ പറഞ്ഞും ബലി പെരുന്നാള്‍ സ്മരണകള്‍ പുതുക്കി. കുട്ടികളും മുതിര്‍ന്നവരും പുതുവസ്ത്രങ്ങള്‍ ധരിച്ചും പെണ്‍കുട്ടികള്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പെരുന്നാളിനെ വരവേറ്റു. സ്ത്രീകള്‍ വീടുകളില്‍ ബിരിയാണി ഉണ്ടാക്കിയും മധുര പലഹാരങ്ങള്‍ ഉണ്ടാക്കിയും വിരുന്നുകാരെ സത്ക്കരിച്ചു.

വിവിധ തുറകളിലെ മതനേതാക്കള്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജാതി- മത-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മാനവികതയും സമാധാനവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ബലി പെരുന്നാള്‍ നല്‍കുന്നതെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഈദ് നമസ്‌കാരത്തിന് ശേഷം പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ആഘോഷങ്ങള്‍ ഒന്നും ഇല്ല. ഈ തുക ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയിരിക്കുകയാണ് നിരവധി വിശ്വാസികള്‍. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികള്‍ പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായങ്ങള്‍ സമാഹരിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശ്വാസികള്‍ക്ക് ഈദ് സന്ദേശം നല്‍കി. ആഘോഷങ്ങള്‍ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബലി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
ആപത്ഘട്ടത്തില്‍ താങ്ങും തലോടലുമായിവന്ന് മനുഷ്യ മഹത്വത്തിന്റെ മഹാ മാതൃകകളായി നിന്ന വിവിധ രാഷ്ട്രങ്ങളുടെ സാരഥികള്‍ക്കും നാടിന്റെ ഒരോ കോണിലും ആഴ്ചയിലേറെയായി സ്വയം മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ എല്ലാ സഹോദരങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കരുത്തോടെ പുതുജീവിതത്തിലേക്കും ശോഭനമായ ഭാവിയിലേക്കും പ്രവേശിക്കാന്‍ നാടിനും നാട്ടുകാര്‍ക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്നും ഹൈദരലി തങ്ങള്‍ ആശംസിച്ചു.
മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗവും സമര്‍പ്പണവും ഓര്‍ത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബലി അറക്കലും വിതരണവും നടക്കും. മഴക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്ന് വിപണിയും മുക്തമായിട്ടില്ല. പൊതുവെ പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muslims celebrated Bali Perunnal worldwide, Kozhikode, News, Religion, Muslim, Mosque, Message, Kerala.

Powered by Info News For You

Comments
Post a Comment