കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ സമരം; സഹായം കേന്ദ്രത്തിന്റെ കാരുണ്യമല്ല, ജനങ്ങളുടെ അവകാശമാണന്ന് മുദ്രാവാക്യം; സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം

ന്യൂ ഡല്‍ഹി: (www.kvartha.com 18.08.2018) കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ സമരം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ സഹായസൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

സഹായം കേന്ദ്രത്തിന്റെ കാരുണ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.


ഡല്‍ഹിയില്‍ കേരളാ ഹൗസടക്കം നിരവധിയിടങ്ങളില്‍ പ്രതിഷേധിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. ഇതിനിടെ പോലീസ് വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തു. വിദ്യാര്‍ഥികളെ തടയാനുള്ള ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ മറികടന്നാണ് റോഡ് ഉപരോധിച്ചത്. ഇതോടെ പോലീസ് പെണ്‍കുട്ടികളെയടക്കം മര്‍ദ്ദിക്കുകയും നിലത്ത് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും പോലീസിന്റെ മര്‍ദ്ദനമേറ്റു.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ബോംബെ ഐഐടി എന്നവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തോടെ തെരുവിലിറങ്ങിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Protest, Kerala, Flood, Trending, JNU Students protested against central government on Kerala Floods


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?