പ്രണയംനിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഹൈദരാബാദ് (www.evisionnews.co): പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്കറെഡി ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അരവിന്ദ് കുറേ നാളുകളായി കുട്ടിയുടെ പിറകെ നടക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ കുട്ടി ഇയാളെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ മറ്റു ആണ്‍കുട്ടികളുമായി സംസാരിക്കാറുമുണ്ടായിരുന്നു. അതാണ് അരവിന്ദിനെ ചൊടിപ്പിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തിയ ഇയാളും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പോലിസ് പറയുന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Powered by Info News For You

Comments
Post a Comment