ചെര്‍ക്കളം അബ്ദുള്ള സ്മാരക തൊഴില്‍ കേന്ദ്രം ആരംഭിക്കും

Image result for cherkalam abdullah

കാസര്‍കോട് (www.evisionnews.co): കുടുംബശ്രീ സംവിധാനം ജനകീയമായി നടപ്പിലാക്കി വനിതകള്‍ക്കിടയില്‍ ദാരിദ്ര്യ നിര്‍മാജ്ജനത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ വനിതകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ അജാനൂര്‍ കൊളവയല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.

കൊളവയല്‍ മേഖലാ വനിതാലീഗ്, എസ്.ടി.യു കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് സംരംഭം ആരംഭിക്കുക, വനിതകള്‍ക്കിടയില്‍ സാമ്പത്തിക സുരക്ഷിത്വം ഉറപ്പുവരുത്തുകയും സ്വയം തൊഴില്‍ പര്യാപ്തരാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന തയ്യല്‍ പരിശീലന യൂണിറ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആഗസ്ത് പതിനൊന്നിന് പദ്ധതി ഉദ്്ഘാടനം ചെയ്യാന്‍ കൊളവയല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന വാര്‍ഡ് ലീഗ്, വനിതാലീഗ്, എസ്.ടു.യു കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. അതിന് വേണ്ടി കെവി അബ്ദുല്ല ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ കുഞ്ഞാമിന കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. വാര്‍ഡ് പ്രസിഡണ്ട് ഇ.ഒ ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുഹമ്മദ് കുഞ്ഞി മാഹിന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കളായ അന്തരമായി കെ.വി അബ്ദുല്ല, കരീം കൊളവയല്‍, നസീമ, ശംസുദ്ധീന്‍ കൊളവയല്‍, അബൂബക്കര്‍ കൊളവയല്‍, ഹംസ യൂസഫ് തായല്‍, കെ. സുബൈര്‍, കുഞ്ഞാമിന, ശുഹൈബ് സംസാരിച്ചു. സെക്രട്ടറി മുസ്തഫ കൊളവയല്‍ സ്വാഗതവും വശ്ഹുഫ് നന്ദിയു,ം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?