ചെര്‍ക്കള അബ്ദുള്ള അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടത്തി
അബൂദാബി (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളം അബ്ദുള്ള അനുസ്മരണവും മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസും അബൂദാബി മദീനത്ത് സായിദില്‍ സംഘടിപ്പിച്ചു. മയ്യത്ത് നിസ്‌കാരത്തിനും പ്രാര്‍ത്ഥനാ സദസിനും സലാം മൗലവി നേതൃത്വം നല്‍കി. ചെര്‍ക്കളത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് കാസര്‍കോടിന്റെ വികസന ശില്‍പിയെയാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ആജ്ഞാശക്തിയുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും യോഗം അനുസ്മരിച്ചു.
യോഗത്തില്‍ റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. ആബിദ് നാലാംവാതുല്‍ക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ മുക്കുന്നോത്ത്, സാദാത്ത് മുക്കുന്നോത്ത്, ആസിഫ് ഈച്ചിലിങ്കാല്‍, അഷ്‌റഫ് പള്ളം, ഹാരീസ് ഈച്ചിലിങ്കാല്‍, സൈഫു വെടിക്കുന്ന്, മുഷ്താഖ് മാങ്ങാട്, സിറാജ് ഈച്ചിലിങ്കാല്‍, സായിസ് നാലാംവാതുക്കല്‍, നൗഫല്‍ കൂളിക്കുന്ന്, മുത്തലിബ് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment