ഡി എം കെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എം കെ സ്റ്റാലിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

ചെന്നൈ: (www.kvartha.com 26.08.2018) ഡി എം കെ  പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നതിനായി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി സ്റ്റാലിന്‍ മാതാവിന്റെ അനുഗ്രഹം വാങ്ങാനെത്തി. മുതിര്‍ന്ന നേതാവ് അന്‍പഴഗനേയും സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിന് സ്റ്റാലിന്‍ അര്‍ഹനല്ലെന്ന് സ്റ്റാലിന്റെ മുതിര്‍ന്ന സഹോദരന്‍ അഴഗിരി തുറന്നടിച്ചിരുന്നു.

National, DMK, MK Stalin

അഴഗിരിയെ പിതാവ് കരുണാനിധിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. താന്‍  സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുകയാണെന്ന് കരുണാനിധിയുടെ മരണത്തിന് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ അഞ്ചിന് കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. അഴഗിരിയുടെ ശക്തിപ്രകടനമായാണിതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കരുണാനിധിയുടെ യഥാര്‍ത്ഥ അനുയായികള്‍ തന്നെ പിന്തുണയ്ക്കുമെന്ന് അഴഗിരി അടുത്തിടെ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: After the rally, he said, he would decide the "next course of action" after a discussion with his supporters.

Keywords: National, DMK, MK Stalin 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?