റോം കത്തുമ്പോള്‍ വീണ വായിച്ച് നീറോ ചക്രവര്‍ത്തി; കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ സുരക്ഷാ ചുമതല ഏറ്റെടുക്കാതെ ജര്‍മ്മനിയിലേക്ക് പറന്ന മന്ത്രി രാജുവിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സി പി ഐ; മന്ത്രി സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: (www.kvartha.com 20/08/2018) റോമാ നഗരം കത്തുമ്പോള്‍ കൊട്ടാരത്തില്‍ വീണ വായനയില്‍ മുഴുകിയ നീറോ ചക്രവര്‍ത്തിയുടെ കഥ ചരിത്രപ്രസിദ്ധമാണ്. അതുപോലെ, കേരളം പ്രളയക്കെടുതിയില്‍ യാതന അനുഭവിക്കുമ്പോള്‍ സുരക്ഷചുമതലയുള്ള മന്ത്രി ഉലകംചുറ്റി നടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക ചുമതലയുണ്ടായിരുന്ന വനം വകുപ്പ് മന്ത്രി രാജുവാണ് ഇക്കഴിഞ്ഞ 16ന് ജര്‍മ്മനിയിലേക്ക് പറന്നത്. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സി പി ഐ നേതൃത്വം. സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണ് നേതൃത്വം. രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നല്‍കുന്നത്.

ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്.സംഭവം വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട് മന്ത്രിയെ തിരിച്ചുവിളിച്ചു. എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.


മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടതായി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Minister, Trending, Flood, Rain, Germany, Raju, CPI, CPI to take action against minister Raju


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?