ചെര്‍ക്കളത്തിന്റെ ഓര്‍മക്കായി മികച്ച പൊതുസേവകര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും

ദുബൈ (www.evisionnews.co): അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം ചെര്‍ക്കളയിലേയും പരിസര പ്രദേശങ്ങളിലേയും മത സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന പൊതുസേവകരേ കണ്ടെത്തി രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചെര്‍ക്കളം അബ്ദുള്ള പൊതുസേവന അവാര്‍ഡ് നല്‍കാന്‍ ദുബൈ ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു,
പതിനായിരത്തിഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡിന്റെ 2018ലെ ജേതാവിനെ പ്രത്യേക ജൂറി പ്രഖ്യാപിക്കും, സെപ്തംബര്‍ ആദ്യവാരം ചെര്‍ക്കളയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് ജേതാവിന് കൈമാറും. ദുബൈ ദേര മൗണ്ട്‌റോയല്‍ ഓഡിറ്റോറിയത്തില്‍ ചെര്‍ക്കളം അബ്ദുള്ള അനുസ്മരണവും പ്രാര്‍ത്ഥന സദസ്സിനും ശേഷം ചേര്‍ന്ന ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ ജനറല്‍ കൗണ്‍സില്‍ പ്രസിഡന്റ് മുനീര്‍ പി ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ കെഎംസിസി നേതാവ് ഹനീഫ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു,
2018-20 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു
ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു.ഹസൈനാര്‍ ബീജന്തടുക്കം.സിദ്ദീഖ് കനിയടുക്കം,സിദ്ദീഖ് സിഎംസി.ഷാഫി ഖാളിവളപ്പില്‍, മുനീര്‍ കനിയടുക്കം,നാസര്‍ മല്ലം, മുഹമ്മദ് ദുബൈ, റിയാസ് കോലാച്ചിയടുക്കം.ഇസ്മയില്‍ ചെര്‍ക്കള,ഇല്യാസ് ചെര്‍ക്കള തുടങ്ങിയവര്‍ പ്രസംഗിച്ചു,നിയുക്ത ജനറല്‍ സെക്രട്ടറി കാദര്‍ ദോഹ നന്ദി പറഞ്ഞു,
ഭാരവാഹികള്‍:അഡവൈസറി ബോര്‍ഡ് ചെയര്‍മാന്‍ : ഹനീഫ് ചെര്‍ക്കള, ജനറല്‍ കണ്‍വീനര്‍ : മുനീര്‍ പി ചെര്‍ക്കളം, വൈസ് ചെയര്‍മാന്‍ : മുഹമ്മദ് ദുബായ്,സിദ്ധീക്ക് കനിയടുക്കം,ഷാഫി കെഎ, ജോ. കണ്‍വീനര്‍: സിദ്ധീക്ക് സിഎംസി,മുനീര്‍ കനിയടുക്കം. പ്രസിഡന്റ് : അസീസ് കമാലിയ ജനറല്‍ സെക്രട്ടറി : കാദര്‍ ദോഹ ട്രഷറര്‍ : നാസര്‍ മല്ലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി : റിയാസ് നോര്‍ത്ത്, വൈസ് പ്രസിഡന്റ്: ഇല്യാസ് ചെര്‍ക്കള, ഖാദര്‍ താജ്, ഹസന്‍ പൊടിപ്പളം, ഇസ്മായില്‍ ചെര്‍ക്കള, ഉനൈസ് ബാലടുക്കം, സെമ്മൂനല്‍ റാസിഖ്, ജോ. സെക്രട്ടറി: റിയാസ് പിബി ,ജസീം അല്ലാമ,ഷഫീക്ക് കനിയടുക്കം ,ഇര്‍ഷാദ് കറാമ,ഹനീഫ നോര്‍ത്ത്, മുഷ്ത്താക്ക് ചെര്‍ക്കള.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?