സൗദിയില്‍ പിക്കപ്പ് വാന്‍ ഡിവൈഡിറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: (www.kasargodvartha.com 05.08.2018) സൗദിയില്‍ പിക്കപ്പ് വാന്‍ ഡിവൈഡിറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീര്‍ (30), ഉമയനെല്ലൂര്‍ സ്വദേശി ഹാഷിം (30) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
റിയാദില്‍ നിന്ന് അല്‍ഹസ്സയിലേക്കു പോകുമ്പോള്‍ ഖുരൈസില്‍ വെച്ചാണ് അപകടമുണ്ടായത്.

സംഘം സഞ്ചരിച്ച പിക്ക് അപ്പ് വാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞായിരുന്നു അപകടം. സഹീറും ഹാഷിമും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സണ്‍, കായംകുളം സ്വദേശി നിഷാദ് എന്നിവര്‍ അല ഹസ്സ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. റംസാനയാണ് സഹീറിന്റെ ഭാര്യ. തസ്മിയാണ് ഹാഷിമിന്റെ ഭാര്യ. രണ്ടുപേര്‍ക്കും ഓരോ കുട്ടികള്‍ ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Gulf, Top-Headlines, Death, Obituary, Accidental-Death, Saudi Arabia, 2 Malayalees died in Accident at Saudi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?