കോര്‍പ്പറേഷന്‍ ബാങ്കില്‍ സാമ്പത്തീക തിരിമറി കണ്ടെത്തിയ ചീഫ് മാനേജറെ റിട്ട. മാനേജര്‍ ബാങ്കില്‍ കയറി അടിച്ചുവീഴ്ത്തി
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2018) ബാങ്കിലെ സാമ്പത്തിക തിരിമറി കണ്ടെത്തിയ ചീഫ് മാനേജരെ ബാങ്കില്‍ അതിക്രമിച്ചു കയറി റിട്ട. മാനേജര്‍ അടിച്ചു വീഴ്ത്തി. പോലീസ് കേസായി. കോട്ടച്ചേരി സുന്ദര കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ബാങ്ക് ചീഫ് മാനേജര്‍ മധുരൈ സ്വദേശി ടി രാജേഷിനെയാണ് ഇതേ ബാങ്കില്‍ നിന്നും വിരമിച്ച മാനേജര്‍ പയ്യന്നൂര്‍ തായനേരിയിലെ കെ പി ശ്രീധരന്‍ മര്‍ദ്ദിച്ചത്.
ശ്രീധരന്‍ ബാങ്ക് മാനജരായിരിക്കുമ്പോള്‍ നടത്തിയ വന്‍ സാമ്പത്തിക തിരിമറി പുതുതായി ചാര്‍ജ്ജെടുത്ത ചീഫ് മാനേജര്‍ രാജേഷ് കണ്ടെത്തുകയും ഇക്കാര്യം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് കഴിഞ്ഞ ദിവസം ബാങ്കില്‍ അതിക്രമിച്ചു കയറി ചീഫ് മാനേജരുടെ ക്യാബിനില്‍ ചെന്ന് ശ്രീധരന്‍ രാജേഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ രാജേഷിന്റെ പരാതി പ്രകാരം ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ശ്രീധരനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bank manager assaulted by Rtd. manager, Kanhangad, Bank, news, Attack, Assault, case, complaint.
Keywords: Bank manager assaulted by Rtd. manager, Kanhangad, Bank, news, Attack, Assault, case, complaint.
Powered by Info News For You

Comments
Post a Comment