ദുബൈയിലും അബൂദാബിയിലും അല്‍ ഐനിലും രണ്ടാഴ്ചത്തേയ്ക്ക് സൗജന്യ ഐസ് ക്രീം

ദുബൈ: (www.kvartha.com 02.08.2018) വേനല്‍ കടുത്തതോടെ സൗജന്യ ഐസ് ക്രീം വിതരണവുമായി ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്. രണ്ടായിരത്തോളം ഐസ് ക്രീമുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇവര്‍ സൗജന്യമായി നല്‍കുന്നത്. ദുബൈ , അബൂദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചയോളം ഐസ് ക്രീം വിതരണമുണ്ടാകും.

Free ice-cream in Dubai, Abu Dhabi for two weeks

ഫ്രൂട്ട് ഐസ് ലോലികളും സോഫ്റ്റ് ഐസ് ക്രീമുകളും വിതരണം ചെയ്യാനായി ഐസ്‌ക്രീം വാനുണ്ട്. നാല് വിവിധ പാര്‍ക്കുകളിലൂടെ ചുറ്റിക്കറങ്ങി വാന്‍ ഐസ് ക്രീം വിതരണം ചെയ്യും. ജൂലൈ 31 മുതല്‍ ദുബൈയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെ വാന്‍ ഐസ് ക്രീം വിതരണം ചെയ്യും. ആഗസ്റ്റ് 6 വരെ ദുബൈയിലും ആഗസ്റ്റ് 7 മുതല്‍ 13 വരെ അബൂദാബിയിലും ആഗസ്റ്റ് 10 മുതല്‍ 11 വരെ അല്‍ ഐനിലും വാന്‍ സഞ്ചരിക്കും.

നിങ്ങളുടെ വീടിനടുത്ത് ഐസ് ക്രീം വാന്‍ വരുന്നുണ്ടോ എന്നറിയാന്‍ ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ ഫേസ്ബുക്ക് പേജോ ഇന്‍സ്റ്റഗ്രാം പേജോ പരിശോധിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: To check if the ice cream man is coming to a neighbourhood near you, visit Dubai Parks and Resorts Facebook and Instagram pages for more details - and make sure you are there to get your scoop of the season's best flavours!

Keywords: Gulf, UAE, Dubai, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?