നാലുവരി ദേശീയപാതയില്‍ കൊല്ലത്ത് ഏഴുമേല്‍പാലങ്ങളും നാല് അടിപ്പാതകളും നിര്‍മിക്കും
കൊല്ലം:(www.kvartha.com 07/08/2018) ജില്ലയില്‍ ദേശീയപാതയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനം ധൃതഗതിയില്‍ നടന്നുവരികയാണ്. കന്യാകുമാരിയില്‍ നിന്നാരംഭിച്ചു. മഹാരാഷ്ട്രയിലെ പനവേലില്‍ അവസാനിക്കുന്ന 1622കിലോമീറ്റിര്‍ നീളമുള്ള എന്‍.എച്ച് 66 ആണ് കൊല്ലം വഴി കടന്നുപോകുന്നത്. ഈ പാതയാണ് നാലുവരിയാകുന്നത്. ഓച്ചിറ മുതല്‍ പാരിപ്പള്ളി കടമ്പാട്ടുകൊണം വരെ ദേശീയപാത നാലുവരിയാക്കുന്നതിന് 59.5 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 8000 സബ് ഡിവിഷനുകളില്‍ ഉള്‍പ്പെട്ടതാണിത്.
ഇതില്‍ രണ്ടായിരിത്തോളം സബ്ഡിവിഷന്‍ സര്‍ക്കാര്‍ ഭൂമിയാണ്. ആറായിരത്തോളം സബ്ഡിവിഷനിലെ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ക്കുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മൂന്ന് എ വിജ്ഞാപനം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലം ഏറ്റെടുത്തു കൊണ്ടുള്ള മൂന്ന് ഡി വിജ്ഞാപനം ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മൂന്ന് എ വിജ്ഞാപനം അസാധുവാകുമെന്നതിനാല്‍ സ്ഥലമേറ്റെടുക്കുന്ന ജോലികള്‍ ധൃതഗതിയില്‍ നടത്തിവരികയാണ് ജില്ലാ ഭരണകൂടം.
ദേശീയപാത നാലുവരിയായി വികസിപ്പിക്കുമ്പോള്‍ പ്രധാന കവലകളില്‍ മേല്‍പ്പാലങ്ങങ്ങള്‍ നിര്‍മിക്കും. ജില്ലയില്‍ ഏഴു മേല്‍പാലങ്ങളും നാലു സ്ഥലങ്ങളില്‍ അടിപ്പാതയും വരും.
കരുനാഗപ്പള്ളി, കടവൂര്‍, കല്ലുംതാഴം, മേവറം, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലാണു മേല്‍പാലം വരുന്നത്. ഓച്ചിറ, ശങ്കരമംഗലം, കാവനാട് (ബൈപാസ്)/ കല്ലുംതാഴം, അയത്തില്‍ എന്നിവിടങ്ങളിലാണ് അടിപ്പാതകള്‍ നിര്‍മിക്കുന്നത്. കല്ലുംതാഴത്തിനു സമീപം റെയില്‍വേ മേല്‍പ്പാലവും നിര്‍മിക്കും. നാലുവരിയാകുന്ന ദേശീയപാതയുടെ മധ്യനിര അടയാളപ്പെടുത്തി ഇരുവശത്തും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലിയോടൊപ്പം സര്‍വേ ജോലികളും ആരംഭിച്ചിട്ടുണ്ട്, 40 മീറ്റര്‍ ഇടവിട്ടാണ് കല്ലിട്ടിരിക്കുന്നത്.
പന്മന ഇടപ്പള്ളിക്കോട്ട മുതല്‍ നീണ്ടകര പാലം വരെ മുമ്പ് അലൈന്‍മെന്റ് നടത്തി കല്ലിട്ടതില്‍ നിന്നും വ്യത്യാസമായിട്ടാണിപ്പോള്‍ കല്ലിട്ടിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. രാസാധിഷ്ഠിത ഫാക്ടറിയായ കെ.എം.എം.എല്ലിന്റെയും നൂറ്റാണ്ടു പഴക്കമുള്ളതും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ളതുമായ ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും കാമന്‍കുളങ്ങര ഗവ: സ്‌കൂളിന്റെയും ഉള്ളിലേക്കുമാറ്റിയാണ് ഇപ്പോല്‍ കല്ലിട്ടിരിക്കുന്നത്. നേരത്തേ ശങ്കരമംഗലം ജംഗ്ഷനിലെ വളവു നികത്തിയായിരുന്നു കല്ലിട്ടിരുന്നത്. ദേശീയ പാത കെ.എം.എം.എല്‍ ഫാക്ടറിയ്ക്കുള്ളിലേക്ക് കടക്കുന്നത്. കമ്പനിയുടെയും നാട്ടുകാരുടെയും സുരക്ഷിതത്വത്തിനു തന്നെ ഭീഷണിയാണ്.
കെ.എം.എം.എല്‍ അധികൃതരുടെ പരാതിയിന്മേല്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ കഴിഞ്ഞദിവസം കമ്പനി സന്ദര്‍ശിച്ചിരുന്നു. നീണ്ടകരപള്ളിയുടെ മുഖ്യകവാടം, സെമിത്തേരി, ഗ്രോട്ടോ പരേതര്‍ക്കായി ചടങ്ങുകള്‍ നടത്തിവരുന്ന ബലിപീഠം, പാരിഷ്ഹാള്‍ എന്നിവ നഷ്ടപ്പെടുന്ന രീതിയിലാണ് ഇപ്പോള്‍ റീ അലൈന്‍മെന്റ് നടത്തിയിരിക്കുന്നതെന്ന ആക്ഷേപവും അധികാരികളുടെ മുന്നിലുമുണ്ട്. മുന്‍ അലൈന്‍മെന്റില്‍ നിന്ന് വ്യത്യസ്തമായി നീണ്ടകരയിലെ ഫൗണ്ടേഷന്‍ താലൂക്ക് ആശുപത്രിയുടെ കെട്ടിടവും സ്ഥലവും ഇപ്പോള്‍ ഏറ്റെടുക്കുകയാണ്.
റീഅലൈന്‍മെന്റിനെതിരെ നൂറിലേറെ പരാതികളാണ് മന്ത്രിമാര്‍ക്കും ജില്ലാഭരണകൂടത്തിനും നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്കും ലഭിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പും തുടര്‍ന്നു വരുന്നു. പാഴ്മരങ്ങള്‍, വിലപിടിപ്പുള്ള മരങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം വിലകളാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെയും വസ്തുവിന്റെയും വില നിശ്ചയിക്കുന്നത് പൊതുമരാമത്തു വകുപ്പാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, District Collector,7 over bridges in Kollam

Powered by Info News For You

Comments
Post a Comment