പോലീസുകാരന്റെ മകളെ പ്രണയം നടിച്ച് വശീകരിച്ച് മാസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മകനായ പതിനേഴുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 30.08.2018) പതിനാറുകാരിയെ മാസങ്ങളോളം ലൈംഗീക ചൂഷണത്തിനിരയാക്കിയ പോലീസുകാരന്റെ മകനായ പതിനേഴുകാരന്‍ അറസ്റ്റില്‍. ചൂഷണത്തിനിരയായ പെണ്‍കുട്ടിയും പോലീസുകാരന്റെ മകളാണ്. പതിനാറ് വയസാണ് പ്രായം. ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി തന്നെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി പ്രതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പ്രതി പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. ആറ് മാസം മുന്‍പ് ഒരു ദിവസം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച പ്രതി, ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങളും പ്രതി ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ശാരീരിക ബന്ധത്തിനിരയാക്കി. സഹകരിച്ചില്ലെങ്കില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഹോട്ടല്‍ മുറികളിലും ഗസ്റ്റ് ഹൗസുകളിലും വിളിച്ചുവരുത്തിയായിരുന്നു പീഡങ്ങള്‍.

National, Abuse

ഇതോടെ വിഷാദത്തിനടിമയായ പെണ്‍കുട്ടി ഫോണിലൂടെ പ്രതിയോട് സംസാരിക്കാതായി. തിങ്കളാഴ്ച തനിക്കൊപ്പം വരണമെന്ന പ്രതിയുടെ ആവശ്യം പെണ്‍കുട്ടി തള്ളിക്കളഞ്ഞതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് കണ്ടുവന്ന പിതാവാണ് പ്രതിയെ കൈയോടെ പിടികൂടിയത്. പ്രതിയെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The accused blackmailed and forced her to have physical relations with him. He threatened her of uploading the videos on social websites if she didn't comply. He used to call her and forcibly ask her to reach different locations, including guest houses, hotels and other isolated spots.

Keywords: National, Abuse 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?