വയനാട്ടില്‍ ക്ഷീര മേഖലയില്‍ പത്ത് കോടിയുടെ നഷ്ടം, നൂറിലേറെ പശുക്കള്‍ ചത്തു
കല്‍പ്പറ്റ: (www.kvartha.com 12.08.2018) കാലവര്‍ഷക്കെടുതിയും ജലപ്രളയവും നാശം വിതച്ച വയനാട്ടില്‍ ഇതുവരെ പ്രാഥമിക കണക്കുകള്‍ പ്രകാരം പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. പശുക്കള്‍ ചത്തും തൊഴുത്തുകള്‍ തകര്‍ന്നും ക്ഷീരസംഘങ്ങളില്‍ വെള്ളം കയറിയും തീറ്റപ്പുല്‍ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കര്‍ഷകരുടെ നൂറിലധികം പശുക്കള്‍ ചത്തു. 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്.
നൂറ് കണക്കിന് കന്നുകാലികള്‍ വെള്ളത്തില്‍ മുങ്ങി രോഗബാധിതരായി. 250 ലധികം തൊഴുത്തുകള്‍ പൂര്‍ണ്ണമായും അഞ്ഞൂറിലധികം തൊഴുത്തുകള്‍ ഭാഗികമായും നശിച്ചു. വയലുകളിലെ മുഴുവന്‍ തീറ്റപ്പുല്‍ കൃഷിയും നശിച്ചു.
ക്ഷീര സംഘങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും പാല്‍ സംഭരണ ശീതികരണ പ്ലാന്റുകളിലും വെള്ളം കയറി പാല്‍ സംഭരണം മുടങ്ങുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട്ടില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. ഇത് കഴിഞ്ഞ രണ്ട് ദിവസമായി പകുതിയായി കുറഞ്ഞു. പല ക്ഷീര സംഘങ്ങളിലും ഒരു ലിറ്റര്‍ പോലും സംഭരിക്കാന്‍ കഴിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട വയനാട്ടിലെ ക്ഷീര മേഖലക്ക് ജലപ്രളയം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പലയിടങ്ങളിലും നൂറ് കണക്കിന് കാലി തീറ്റ വെള്ളം കയറി നശിച്ചു. സ്‌റ്റോക്ക് ചെയ്ത വൈക്കോലും ഉപയോഗ ശൂന്യമായി. ഇപ്പോഴും വെള്ളപ്പൊക്കം തുടരുന്നതിനാല്‍ കാലികള്‍ക്ക് ആവശ്യമുളള തീറ്റ ലഭ്യമാകാത്തതായിരിക്കും ഇനി ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ക്ഷീര കര്‍ഷകര്‍ക്കുണ്ടായ യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിച്ചു വരികയാണന്ന് കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസര്‍ വി എസ് ഹര്‍ഷ പറഞ്ഞു.
ആട്, കോഴി, പന്നി എന്നിവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. വയനാടിന്റെ കാര്‍ഷിക മേഖല തകര്‍ന്നപ്പോഴും കര്‍ഷകരെ പിടിച്ചു നിര്‍ത്തിയിരുന്നത് ക്ഷീര മേഖലയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മഴക്കെടുതി ഈ മേഖലയെ രൂക്ഷമായി ബാധിച്ചത് വയനാടിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
Keywords: Kerala, Wayanad, Flood, News, Rain, Trending, Farmers, Crisis, flood crises in Wayanad cattle field

Powered by Info News For You

Comments
Post a Comment