കൊമ്പ് ഊരിയ നിലയില്‍ തണ്ണിത്തോട്ടില്‍ കുട്ടിക്കൊമ്പനെ കണ്ടെത്തി; വനപാലകര്‍ ചികിത്സ നല്‍കുന്നു

ചിറ്റാര്‍: (www.kvartha.com 13.08.2018) ചിറ്റാര്‍ തണ്ണിത്തോട് റോഡില്‍ നീലി പിലാവ് ടോപ്പിന് സമീപം പരിക്കുകളോടെ കാട്ടാനയെ കണ്ടെത്തി. എട്ട് വയസ് പ്രായം വരുന്ന കുട്ടി കൊമ്പനെയാണ് ഇതുവഴി വന്ന യാത്രക്കാര്‍ കണ്ടത്. ഏറെ നേരവും കഴിഞ്ഞ് ആന വനത്തിലേക്ക് കയറാതെയായതോടെ യാത്രക്കാര്‍ ആനയെ ശ്രദ്ധിച്ചതോടെയാണ് ആനയുടെ ഇടത്തെ കൊമ്പ് ഊരിയ നിലയില്‍ കണ്ടത്.

ഉടനെ തണ്ണിത്തോട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനപാലകര്‍ ആനയെ പരിശോധിച്ചപ്പോള്‍ വായുടെ ഇടതുവശത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കോട്ടൂരുനിന്നും ഡോ. ജയകവാറിന്റെ നേതൃത്വത്തില്‍ ആനയുടെ പരിശോധന ആരംഭിച്ചു. തൊട്ടടുത്ത് മറ്റ് ആനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

Child elephant injured, Passengers, News, Injured, Treatment, Doctor, Attack, Kerala

ആനകള്‍ തമ്മിലുള്ള ആക്രമണത്തിലാണ് കുട്ടി കൊമ്പന് പരിക്കേറ്റതെന്ന് വനപാലകര്‍ പറയുന്നു. വടശേരിക്കര റേഞ്ച് ഓഫീസര്‍ സലാഹുദീന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Child elephant injured, Passengers, News, Injured, Treatment, Doctor, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?