ഡോ. സജിത് ബാബു പുതിയ കാസര്‍കോട് കളക്ടര്‍?

കാസര്‍കോട്: (www.kasargodvartha.com 14.08.2018) ഡോ. സജിത് ബാബു ദാമോദരന്‍ ഐഎഎസിനെ പുതിയ കാസര്‍കോട് കളക്ടറായി നിയമിച്ചതായി വിവരം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വൈകീട്ടോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കളക്ടറായി ഡോ. സജിത് ബാബുവിന്റെ പേര് റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്നും മന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചിരുന്നു.

നേരത്തെ കാസര്‍കോട് കളക്ടര്‍ ആയിരുന്ന കെ ജീവന്‍ ബാബുവിനെ ഇടുക്കി കളക്ടര്‍ ആയി നിയമിച്ചിരുന്നുവെങ്കിലും പകരം കളക്ടറെ നിയമിച്ചിരുന്നില്ല. ഒന്നര മാസത്തോളമായി കാസര്‍കോട്ട് കളക്ടറില്ലാത്ത അവസ്ഥയായിരുന്നു. എഡിഎം എന്‍ ദേവീദാസിനായിരുന്നു കളക്ടറുടെ ചുമതല കൈമാറിയിരുന്നത്.

ഇപ്പോള്‍ കാസര്‍കോട്ടേക്ക് പുതുതായി നിയമിച്ച ഡോ. സജിത് ബാബു സഹകരണ സംഘം രജിസ്ട്രാര്‍ ആണ്. നേരത്തെ അസാപ് സിഇഒ ആയും പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

Kerala, kasaragod, news, District Collector, Appointment, Dr. Sajith Babu Damodaran IAS, Dr. Sajith Babu Damodaran IAS possible to appoint as Kasargod collector

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, District Collector, Appointment, Dr. Sajith Babu Damodaran IAS, Dr. Sajith Babu Damodaran IAS possible to appoint as Kasargod collector 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?