ഉദുമയിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഉദുമ (www.evisionnews.co): ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉദുമ പാക്യാരയിലെ പേപ്പര്‍ പ്ലേറ്റ് യൂണിറ്റിലെ ജോലിക്കാരിയായ ചത്തീസ്ഗഢ് കൊണ്ടഗോണ്‍ വിസാരംഗ്പൂര്‍ സല്‍ന മച്ചലിയിലെ ചിന്തനേതത്തി (22)ന്റെ മരണം ആത്മഹത്യയാണെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇന്നുച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.
വ്യാഴാഴ്ച ഉച്ചയോടെ പാക്യാരയിലെ മുഹമ്മദ് റഷീദിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലാണ് ചിന്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിന്തയുടെ ഭര്‍ത്താവ് മരജ്വന്ത് നേതമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.ഉദുമ പള്ളം റെയില്‍ പാളത്തിനരികില്‍ ട്രെയിനിന് മുന്നില്‍ ചാടാനൊരുങ്ങി നില്‍ക്കുന്നതിനിടെ അന്വേഷിച്ചെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കടുത്ത സാമ്പത്തികബാധ്യത കാരണം ചിന്തക്കൊപ്പം താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി മരജ്വന്ത് പൊലീസിനോട് വെളിപ്പെടുത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു.

Powered by Info News For You
Comments
Post a Comment