കേരളത്തിന് സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനും; കേന്ദ്രത്തിന്റെ മുടക്കുവര്‍ത്തമാനം വീണ്ടും വിലങ്ങുതടിയാകുമോ

ന്യൂഡല്‍ഹി: (www.kvartha.com 24.08.2018) പ്രളയദുരന്തത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരളത്തിന് സഹായവുമായി യൂറോപ്യന്‍ യൂണിയനും. ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) സഹായധനമാണ് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയെയാണ് തുക ഏല്‍പ്പിക്കുക. ദുരന്ത ബാധിതരായ 25,000 പേരെ സഹായിക്കാന്‍ ഈ തുക കൊണ്ട് സാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


അതേസമയം, കേരളത്തിന് വിദേശസഹായം വേണ്ടെന്ന കേന്ദ്ര നിലപാട് ഈ സഹായം ഏറ്റുവാങ്ങുന്നതിനും വിലങ്ങുതടിയാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. യു എ ഇ പ്രഖ്യാപിച്ച 700 കോടിയടക്കമുള്ള കേരളത്തിലേക്കുള്ള വിദേശസഹായങ്ങള്‍ കേന്ദ്രം ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തോടുള്ള രാഷ്ട്രീയവൈരാഗ്യംമൂലമാണ് കേന്ദ്രം ഈ നിലപാട് കൈക്കൊള്ളുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നു വരുന്ന വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Kerala, European Union, Charity, Red Cross, Kerala flood relief, EU pledges Rs 1.53 crore to Indian Red Cross Society for Kerala flood relief. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?