ഓണമുണ്ണാന്‍ ഇത്തവണയും കാണം വില്‍ക്കേണ്ടി വരും; വിപണി പൊള്ളുന്നു
പ്രതിഭാരാജന്‍
(www.kvartha.com 08.08.2018) കേരളം സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്കു മുമ്പില്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ളത് വറുതിയുടേയും ദുരിതത്തിന്റേയും കദനകഥകളാണ്. കര്‍ക്കടകം ചതിച്ച കേരളം ചിങ്ങത്തിലെക്ക് വേച്ചുവേച്ചു നടക്കുന്നതിനിടയില്‍ കാലേക്കൂട്ടിയാണ് ഓണമെത്തുന്നത്. ലോട്ടറി മുതല്‍ തൊഴിലുറപ്പുകാര്‍ക്ക് വരെ ഒട്ടുമിക്ക വിഭാഗത്തിനും ഇത്തവണ ബോണസ് ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42ല്‍പ്പരം മേഖലകളില്‍ വര്‍ദ്ധിച്ച ബോണസുമുണ്ട്.
ഇത്തവണ നേരത്തെയാണ് ഓണം. കഴിഞ്ഞ തവണ സെപ്തംബറിലായിരുന്നത് ഇത്തവണ ഓഗസ്റ്റില്‍ തന്നെ. വറുതി വന്നു കേരളത്തിന്റെ പടിവാതില്‍ നില്‍ക്കുന്നതിനിടയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഓണമെത്തുന്നത്. സാഹോദര്യ തനിമയോടെ കൈകോര്‍ത്ത് കൂടെ ബലിപെരുന്നാളുമുണ്ട്. കാണം വിറ്റും ഓണമുണ്ണുന്ന കേരളത്തെ അല്ലലില്ലാതെ ഊട്ടിയുറക്കാന്‍ ധനവകുപ്പ് ഇത്തവണ ഏറെ പാടുപെടേണ്ടി വരും. അകത്ത് കത്തിയും പുറത്തു പത്തിയുമായി സ്വയം പുകയുകയാണ് ധനവകുപ്പ്. മടിശീലയില്‍ ഒതുങ്ങുന്നതല്ല പ്രഖ്യാപിച്ച സേവനങ്ങള്‍. കാശില്ലെന്നു മാത്രമല്ല, കടം വാങ്ങാനും വഴി കാണുന്നില്ല. കടപത്രമിറക്കാമെന്നുവെച്ചാല്‍ അതിനുമുണ്ട് കടമ്പകള്‍.
മുന്‍കൂറായി ശമ്പളവും പെന്‍ഷനും കൊടുക്കാനായി മാത്രം വേണം 4,000 കോടി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തു തീര്‍ക്കാന്‍ 2,300 കോടിയെങ്കിലും ഇതിനു പുറമെ കരുതണം. ക്ഷേമപദ്ധതികള്‍ക്കും ക്ഷേമബോര്‍ഡുകള്‍ക്കുമായി 400 കോടി വേറെയും വേണം. തട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ഏകദേശം 5,800 കോടിയെങ്കിലുമില്ലാതെ കേരളത്തിന് ഓണക്കോടിയുടുക്കാന്‍ കഴിയില്ല.
പണം കണ്ടെത്താനുള്ള ഉത്രാടപ്പാച്ചിലിലാണ് ധനവകുപ്പ്. 2,300 കോടി രൂപ സഹകരണ ബാങ്കുകള്‍ തരാമെന്ന ഉറപ്പാണ് ഏക ആശ്വാസം. ജിഎസ്ടിയില്‍ നിന്നും അഡ്വാന്‍സ് ചോദിക്കാമെന്നു വെച്ചാല്‍ വാങ്ങിയതു തന്നെ കൊടുത്തു തീര്‍പ്പാനുണ്ട്. ഹരിത കേരളത്തില്‍ ശ്രദ്ധയൂന്നിയതിനാല്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ മറന്നുവെക്കുകയും ചെയ്തു. പണം കൂടിയേ തീരു. കടമെടുക്കാതെ പോംവഴിയില്ല. വായ്പക്കുള്ള സാങ്കേതിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കാനാണ് ഇപ്പോഴത്തെ ആലോചന. കടപത്രമിറക്കുകയാണ് മറ്റൊരു പോംവഴി.
കടപത്രമിറക്കി മുടിയുകയാണ് കേരളം. ഇത്തവണ ഒരിക്കല്‍കൂടി കേന്ദ്ര അനുമതി കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. 2016 നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 40 ദിവസം പിന്നിടുമ്പോള്‍ തുടങ്ങിയതാണ് കടപത്രമിറക്കല്‍. 2016 മെയ് 10ന് വീണ്ടും 1800 കോടി കടമെടുത്തു. ബോംബെയിലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും റിസര്‍വ്വ് ബാങ്കിന്റെ അറിവോടെയായിരുന്നു അത്. ജൂണ്‍ മാസത്തോട് കൂടി വീണ്ടും കടപത്രമിറക്കി. അധികാരത്തിലെത്തി ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ 2,800 കോടി രൂപയാണ് ഇങ്ങനെ സ്വരൂപിച്ചത്. അതിനു ശേഷവും ഇതു തുടര്‍ന്നു കൊണ്ടിരുന്നു.
2016 ഏപ്രില്‍ പന്ത്രണ്ടിന് അഞ്ഞൂറ് കോടി രൂപ കടമെടുത്തതിന് പിന്നാലെ 22ന് വീണ്ടും അഞ്ഞൂറ് കോടി രൂപ കൂടി കടപ്പത്രം വഴി സമാഹരിച്ചു. എല്ലാം കൂട്ടിക്കഴിച്ച് നോക്കുമ്പോള്‍ ഓണമുണ്ണാന്‍ പാടുപെടേണ്ടി വരും. ഇത്തരം പരാധീനതകള്‍ക്കിടയില്‍ നിന്നുമാണ് സപ്ലൈകോയുടെ ഓണചന്ത വരുന്നത്. ഒന്നും രണ്ടുമല്ല, 42 ഇനങ്ങങ്ങള്‍ക്കാണ് സബ്സിഡി. സംസ്ഥാനത്ത് 3,500 കേന്ദ്രങ്ങള്‍ വഴിയാണ് ഓണക്കിറ്റുകള്‍ വിതരണത്തിനു തയ്യാറായി നില്‍ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Onam, Kerala, News, Prathibha-Rajan, Onam Celebrations, Price hike in Onam market

Powered by Info News For You

Comments
Post a Comment