'പണം ഞാന്‍ തിരിച്ചുതരാം' 'നിസഹായാവസ്ഥ' ചുമരില്‍ കുറിച്ചിട്ട് കള്ളന്‍ സ്വര്‍ണവും പണവുമായി കടന്നു

തൃക്കരിപ്പൂര്‍ (www.evisionnews.co): മോഷണത്തിന് ശേഷം കള്ളന്‍ വീട്ടിനുള്ളില്‍ തന്റെ 'നിസഹായാവസ്ഥ' ചുമരില്‍ എഴുതിയിട്ട ശേഷം രക്ഷപ്പെട്ടു. ഉദിനൂരിലാണ് കൗതുകകരമായ കള്ളന്റെ ചുമരെഴുത്ത് കാണപ്പെട്ടത്. ഉദിനൂര്‍ പള്ളിക്ക് സമീപത്തെ സി.കെ മുനീറയുടെ വീട്ടില്‍ നിന്നാണ് 32000 രൂപയും രണ്ടുപവന്‍ സ്വര്‍ണവും കവര്‍ന്ന ശേഷം ചുമരെഴുത്ത് നടത്തി കവര്‍ച്ചക്കാരന്‍ കടന്നുകളഞ്ഞത്. 'പണം ഞാന്‍ തിരിച്ചുതരാം, അത്യാവശ്യം വന്നതുകൊണ്ടാണ്.. ഞാന്‍ കള്ളനല്ല' എന്നാണ് വീടിനകത്തെ ചുമരില്‍ പെന്‍സില്‍ കൊണ്ട് കുറിച്ചിട്ടിരിക്കുന്നത്. മുനീറയും കുടുംബവും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വീട് പൂട്ടി പോയ സമയത്താണ് മോഷണം. 

രാത്രി 11 മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ഒരുമണിയോടെ എത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍സിന്റെ പൂട്ടും അടുക്കള വാതിലും തകര്‍ത്ത നിലയില്‍ കണ്ടത്. കമ്മല്‍, മോതിരം, ലോക്കറ്റ് എന്നിവയാണ് നഷ്ടപെട്ടത്. പരുത്തിച്ചാലിലെ എ.ജി ആയിഷയുടെ വീടിന്റെ ഗ്രില്‍സ് പൊളിച്ചുഅകത്ത് കടന്നാണ് രണ്ടാമത്തെ മോഷണം നടത്തിയതെന്നാണ് സൂചന. ഗൃഹനാഥ കാഞ്ഞങ്ങാട് ആസ്പത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി. ചന്തേര പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. റാഷിദിന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?