മഹാപ്രളയം: പ്രതിഫലമില്ലാതെ ദുരന്തനിവാരണത്തില്‍ സഹകരിക്കാമെന്ന് പ്രധാനമന്ത്രി മോദിക്ക് പൈലറ്റുമാരുടെ കത്ത്

ന്യൂഡൽഹി: (www.kvartha.com 19.08.2018) രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ദുരന്തനിവാരണത്തില്‍ പ്രതിഫലമില്ലാതെ സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദിക്ക് പൈലറ്റുമാരുടെ കത്ത്. ഇന്ത്യന്‍ കോമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ പ്രതിഫലമില്ലാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

കുടിശിക നല്‍കിയില്ലെങ്കില്‍ ജോലി നിര്‍ത്തിവെക്കുമെന്നുള്ള പ്രതിഷേധം മാറ്റിവെച്ചാണ് എയര്‍ബസ് 320, ബോയിംഗ് 707 വിമാനങ്ങളിലെ പൈലറ്റുമാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്കൊപ്പം അണിചേരാന്‍ തീരുമാനിച്ചത്.

ഓപ്പറേഷന്‍ മഡാഡ്, ഓപ്പറേഷന്‍ സഹയോഗ് എന്നീ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും വിമാനം പറത്തുന്നതിനും പ്രതിഫലം നിര്‍ബന്ധമില്ലെന്നാണ് പൈലറ്റുമാരുടെ അസോസിയേഷന്‍ അറിയിച്ചത്.


Keywords: Kerala, Thiruvananthapuram, News, New Delhi, Flood, Flight, Narendra Modi, India, National, Indian Commercial Pilot Association writes to PM, offers to fly planes for kerala flood relief work without payment 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?