കൊക്കെയ്‌നുമായി മംഗളൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട അഞ്ചംഗ സംഘം മയക്കുമരുന്ന് എത്തിക്കുന്നത് ഗോവയില്‍ നിന്നുമാണെന്ന് പോലീസ്

മംഗളൂരു: (www.kasargodvartha.com 19.08.2018) കൊക്കെയ്‌നുമായി മംഗളൂരില്‍ പിടിയിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട അഞ്ചംഗ സംഘം മയക്കുമരുന്ന് എത്തിക്കുന്നത് ഗോവയില്‍ നിന്നുമാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂരിലെ വിജേഷ് കുമാര്‍ (34), പുത്തൂര്‍ നാരിമൊഗറുവിലെ നിഥിന്‍ (35), ചര്‍ച്ച് റോഡിലെ സന്തോഷ് കുമാര്‍ (36), കെ എച്ച് ബി കോളനിയിലെ സന്ദീപ് കുമാര്‍ (35), ബികര്‍നക്കട്ടെയിലെ രാഹുല്‍ (26) എന്നിവരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് കൊക്കെയ്‌നുമായി അറസ്റ്റു ചെയ്തത്.

 Kerala, Karnataka, News, Mangalore, Kasaragod, Police, Crime, Investigation, Report, Drugs, Goa, CCB police arrest five cocaine peddlers, seize drugs worth Rs 50,000.

50,000 രൂപ വില വരുന്ന മയക്കുമരുന്നാണ് സംഘത്തില്‍നിന്നും പിടിച്ചെടുത്തത്. മംഗലൂരുവില്‍ വില്‍പന നടത്താനായാണ് ഗോവയില്‍ നിന്നും മയക്കുമരുന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്ന് കാറുകള്‍, മൊബൈല്‍ ഫോണുകള്‍, 1,02,000 രൂപയും സംഘത്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു. മംഗളൂരുവില്‍ നിരവധി പേര്‍ക്ക് സംഘം കൊക്കെയ്ന്‍ എത്തിച്ചു കൊടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Karnataka, News, Mangalore, Kasaragod, Police, Crime, Investigation, Report, Drugs, Goa, CCB police arrest five cocaine peddlers, seize drugs worth Rs 50,000.  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?