ഇ.പി ജയരാജന്‍ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം (www.evisionnews.co): ഇ.പി ജയരാജന്‍ നാളെ രാവിലെ പത്തുമണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ പുനസംഘടന നടത്താനുള്ള സി.പി.എം തീരുമാനത്തിന് ഇടത് മുന്നണി അംഗീകാരം നല്‍കി. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനിച്ചു.
 
ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരുന്നതും എ.സി മൊതീന്റേയും കെ.ടി ജലീലന്റേയും വകുപ്പുകളില്‍ മാറ്റം വരുത്തുന്ന കാര്യവും സി.പി.എം നേതാക്കള്‍ മുന്നണി യോഗത്തെ അറിയിച്ചു. സി.പി.എമ്മിന് അധിക മന്ത്രിയെ ലഭിക്കുമ്പോള്‍ സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന് ഇടത് നേതൃയോഗം അംഗീകാരം നല്‍കി. സി.പി.ഐയുടെ ചീഫ് വിപ്പ് ആരെന്ന് 20ന് ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി തീരുമാനിക്കും. മുല്ലക്കര രത്‌നാകരന്‍, കെ. രാജന്‍, ഇ.എസ്.ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?