നിസാര കുറ്റത്തിന് ജയിലിലടച്ച ദലിത് വിദ്യാര്‍ത്ഥിയെ എന്‍.എ നെല്ലിക്കുന്ന് സന്ദര്‍ശിച്ചു

കാസര്‍കോട് (www.evisionnews.co): പി.എച്ച്.ഡി സ്വപ്നവുമായി കേന്ദ്ര സര്‍വകലാശാലയിലെത്തിയ ദലിത് വിദ്യാര്‍ത്ഥിയെ ജയിലിലടച്ച നടപടി കേരള സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ കഴിയുന്ന കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയും തെലുങ്കാന സ്വദേശിയുമായ ഗംഗോതിക് നാഗരാജുവിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് എം.എല്‍.എയുടെ പ്രസ്താവന. 150രൂപ മാത്രം വിലമതിക്കുന്ന ഫയര്‍ ബോക്‌സ് തകര്‍ത്തു എന്നതാണ് നാഗരാജുവിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. യൂണിവേഴ്‌സിറ്റിക്കകത്ത് തന്നെ ഒതുക്കാമായിരുന്ന നിസാര വിഷയത്തെ ഏറ്റുപിടിച്ച് ജയിലിലടക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്നത് കൂടുതല്‍ ക്രിമിനലുകളാക്കാന്‍ മാത്രമെ ഉപകരിക്കൂ. ദലിതരുടെ അവകാശ പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള സവര്‍ണ ശ്രമങ്ങള്‍ ചെറുത്തുതോല്‍പിക്കപ്പെടേണ്ടതാണെന്നും എം.എല്‍.എ പ്രതികരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?