ദുരിതക്കയത്തില്‍ രക്ഷയുടെ കരങ്ങളായി തലസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: (www.kasargodvartha.com 18.08.2018) പ്രളയക്കെടുതി ദുരിതം വിതച്ച പത്തനംതിട്ടയിലെ ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തില്‍ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വള്ളങ്ങളിലും ചെറു യാനങ്ങളിലും ഇവര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം നൂറുകണക്കിനു ജീവനുകള്‍ക്കാണു രക്ഷാകവചമായത്.
 Kerala, Thiruvananthapuram, Rain, News, Kerala Flood: 202 Fishermen from TVM for Rescue activities

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 202 മത്സ്യത്തൊഴിലാളികളാണു ജില്ലയില്‍നിന്നു പത്തനംതിട്ടയിലേക്കു പോയത്. പൂവാര്‍, വലിയവേളി, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണിവര്‍. 76 യന്ത്രവല്‍കൃത വള്ളങ്ങളിലായി 202 അംഗ സംഘമാണു പോയിട്ടുള്ളതെന്നു ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാരന്‍ പറഞ്ഞു. ഇവരെക്കൂടാതെ സന്നദ്ധ സംഘടനകള്‍ വഴിയും സ്വന്തം നിലയിലും നിരവധി പേര്‍ ഫൈബര്‍ ബോട്ടുകളും ചെറു വള്ളങ്ങളുമായി രക്ഷാ പ്രവര്‍ത്തന രംഗത്തുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

വലിപ്പം കുറവാണെന്നതും ആഴം ഒട്ടുമില്ലാത്ത സ്ഥലങ്ങളില്‍പ്പോലും നിഷ്പ്രയാസം ഓടിക്കാന്‍ കഴിയുമെന്നതുമാണു ചെറു മത്സ്യബന്ധന യാനങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഫലവത്താക്കിയത്. പത്ത് ആളുകളെ വരെ ഒരേ സമയം രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനും കഴിയും.

ചെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനില്‍നിന്ന് രണ്ടു സ്പീഡ് ബോട്ടുകളും ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരിലേക്കു പോയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Rain, News, Kerala Flood: 202 Fishermen from TVM for Rescue activities 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?