ഓണാഘോഷത്തിന് മിഴിവേകി കിടിലന്‍ ഓഫറുകളുമായി നോക്കിയ

കൊച്ചി: (www.kvartha.com 03.08.2018) ഓണാഘോഷത്തിന് മിഴിവേകി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ സമ്മാനങ്ങളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എച്ച് എം ഡി ഗ്ലോബല്‍. ആഗസ്ത്് ഒന്നിന് ആരംഭിച്ച് ഒരു മാസം നീളുന്ന ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

മഹീന്ദ്ര താര്‍ കിടിലന്‍ എസ് യു വിയാണ് ബമ്പര്‍ സമ്മാനം. കൂടാതെ ആറ് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ആഴ്ചതോറും എല്‍ ഇ ഡി ടിവികളും മ്യൂസിക് സിസ്റ്റവും സ്വര്‍ണ നാണയങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ലഭിക്കും. പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലളിതമായ വഴിയില്‍ സമ്മാനത്തിന് അര്‍ഹത നേടാം.

Nokia Announces Special Campaign to Celebrate Onam, Kochi, News, Business, Technology, Mobile Phone, Television, Gold Price, Phone call, Onam, SMS, Kerala

പായ്ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍ 7026321144 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം. ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനത്തെ കുറിച്ചും എങ്ങനെ സ്വന്തമാക്കാം എന്നതു സംബന്ധിച്ചും എസ് എം എസ് മുഖേന അറിയിപ്പു ലഭിക്കും.

ബമ്പര്‍ സമ്മാന ജേതാക്കളെ സെപ്തംബര്‍ ആദ്യവാരം നടക്കുന്ന നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും. വിജയികളെ എസ് എം എസ് മുഖേനയും ഫോണ്‍ കോള്‍ വഴിയും വിവരം അറിയിക്കും. ഉത്സവ കാലയളവില്‍ നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്നവര്‍ക്ക് നോക്കിയ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nokia Announces Special Campaign to Celebrate Onam, Kochi, News, Business, Technology, Mobile Phone, Television, Gold Price, Phone call, Onam, SMS, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?