ഇതര രാജ്യങ്ങളില്‍ നിന്നുള്ള സഹായം നിരാകരിക്കരുത്: പി കരുണാകരന്‍ എംപി

കാസര്‍കോട്: (www.kasargodvartha.com 24.08.2018) രൂക്ഷമായ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത സഹായം നിരാകരിക്കരുതെന്ന് പി കരുണാകരന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദുരിത ബാധിതരെ സഹായിക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറായിട്ടും അത് നിരസിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്.

അതിജീവനത്തിനും പുനരധിവാസത്തിനുമൊപ്പം പ്രധാനമാണ് പുനര്‍ നിര്‍മാണ പ്രക്രിയയും. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പ്രളയക്കെടുതി കൈകാര്യം ചെയ്തത്. യുഎഇ സര്‍ക്കാര്‍ 700 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.  ഒട്ടേറെ രാജ്യങ്ങള്‍ സഹായം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും പ്രളയക്കെടുതിയെ നേരിടാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍  ഇവയോട് മുഖംതിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ലോകം മുഴുവന്‍ പിന്തുണയുമായി വരുമ്പോള്‍ അതിനെ നിരുത്സപ്പെടുത്തുന്ന കേന്ദ്ര നയം തിരുത്തണം.

2005ലെ ദേശീയ ദുരന്ത നിവാരണ നിയമവും 2009ലെ ഇതുസംബന്ധിച്ച നയവും സമഗ്രമായ സമീപനമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ 2015 ലെ അന്തര്‍ദേശീയ കരാറില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. 2016ല്‍ ആഭ്യന്തര വകുപ്പ് തയ്യറാക്കിയ ദുരന്തനിവാരണ കര്‍മ പദ്ധതി പ്രകാരം ഇതര രാജ്യങ്ങള്‍ സ്വയം സന്നദ്ധരായി സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍  ഐക്യരാഷ്ട്ര സഭയുടെ സഹായവും സ്വീകരിക്കാം. ഇതിന് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍  കര്‍മ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

കേരളത്തിന്റേത് അതീവ ഗുരുതരമായ സാഹചര്യമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലാണ്. വാസ ഗൃഹവും ജീവനോപാധിയും  യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ദേശീയ ദുരന്ത നിവാരണ കര്‍മ പദ്ധതിയില്‍ പ്രതിപാദിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഉള്‍പ്പെടെ ഇതര രാജ്യങ്ങളുടെ സഹായം  സ്വീകരണക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നിവേദനം നല്‍കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, P.Karunakaran-MP, Top-Headlines, Do not ignore help from other countries: P Karunakaran mp
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?