പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍: (www.kvartha.com 24.08.2018) പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ സബ്ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 9:30 യോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്. സൗമ്യകേസില്‍ പൊലീസ് പിടികൂടി രണ്ടുമാസം പിന്നിടുമ്പോഴാണ് സബ് ജയിലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
സൗമ്യയുടെ വഴിവിട്ട ജീവിതത്തിനു തടസ്സമായി നിന്നതാണു കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമായത്. മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങള്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നാണു പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, News, Trending, Murder, Case, Massacre, Pinarayi Massacre; Accused soumya hanged to death.

Powered by Info News For You

Comments
Post a Comment